മുംബൈ : അച്ഛന്റെ ഘാതകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലെ ഗോരേഗാവ് തഹ്സിലിനു കീഴിലുള്ള പലേവാഡ ഹേട്ടി ഗ്രാമത്തിലാണ് സംഭവം. ഭുരു എന്ന ദേവേന്ദ്ര താരം (25) ആണ് മരിച്ചത് . ആശാറാം കാംബ്ലെയെ ഇരുമ്പ് കോടാലി കൊണ്ട് തലയിൽ അടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദേവേന്ദ്ര .
ഒൻപത് മാസം മുൻപാണ് ആശാറാം കാംബ്ലെ കൊല്ലപ്പെട്ടത് . പോലീസ് ദേവേന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും അടുത്തിടെ ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങി . ദേവേന്ദ്രയുടെ മോചനം കാത്തിരുന്ന ആശാറാമിന്റെ മകൻ സുനിൽ കാംബ്ലെ ദേവേന്ദ്രയെ തേടിയെത്തി കൊലപ്പെടുത്തുകയായിരുന്നു. വാളുകൊണ്ട് കഴുത്തിലും ശരീരത്തിലും ആവർത്തിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു. രക്തം വാർന്നാണ് ദേവേന്ദ്ര കൊല്ലപ്പെട്ടത്.. പട്ടാപ്പകൽ നടന്ന ഈ കൊലപാതകം ഗ്രാമത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ദേവേന്ദ്ര സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു, സുനിൽ ആയുധവുമായി ഓടി രക്ഷപ്പെട്ടു.
പ്രതിയെ പിടികൂടാൻ നിരവധി പോലീസ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ റെയ്ഡുകൾ നടക്കുന്നുണ്ട്.

