ഡബ്ലിൻ: ഡബ്ലിനിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്കെതിരെ കർശന നടപടി. പ്രതി ക്രിസ്റ്റഫർ കെല്ലിയ്ക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി. ഇന്നലെ ഇയാളെ ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു.
34 വയസ്സുള്ള ജോസഫ് മക്എവോയ് ആണ് കൊല്ലപ്പെട്ടത്. ജോസഫിന്റെയും ക്രിസ്റ്റഫറിന്റെയും കുടുംബങ്ങൾ തമ്മിൽ കഴിഞ്ഞ ഒരു വർഷമായി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ തർക്കമണ് കൊലയിലേക്ക് നയിച്ചതെന്നും പോലീസ് സംശയിക്കുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

