വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ പുതിയ ഡാറ്റസെന്റർ ക്യാമ്പസും സോളാർ ഫാമും നിർമ്മിക്കാൻ ആലോചന. ഇതുമായി ബന്ധപ്പെട്ട പദ്ധതിയുടെ രൂപരേഖ വരും ദിവസങ്ങളിൽ സമർപ്പിക്കും. 600 ഏക്കർ സ്ഥലത്ത് 1 ബില്യൺ യൂറോ ചിലവിട്ടാണ് ഇവ നിർമ്മിക്കുന്നത്.
പ്രമുഖ വ്യാപാരി നിഗൽ റീംസിന്റെ ഉടമസ്ഥതയിലുള്ള റെഡ് അഡ്മിറൽ ഡിസി ലിമിറ്റഡാണ് ഡാറ്റ സെന്ററും സോളാർ ഫാമും നിർമ്മിക്കാൻ തയ്യാറെടുക്കുന്നത്. ഇത് സംബന്ധിച്ച രൂപരേഖ വരും ദിവസങ്ങളിൽ കമ്പനി വെസ്റ്റ്മീത്ത് കൗണ്ടി കൗൺസിൽ മുൻപാകെ സമർപ്പിക്കും. ആറ് യൂണിറ്റ് ഡാറ്റ സെന്ററാണ് നിർമ്മിക്കുന്നത്.
Discussion about this post

