ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട് . അങ്ങനെയായാൽ, കെ സുധാകരൻ കണ്ണൂരിൽ നിന്നും അടൂർ പ്രകാശ് കോന്നിയിൽ നിന്നും മത്സരിക്കും. നാമനിർദേശപത്രിക സമർപ്പിക്കാൻ ബാധ്യതാരഹിത സർട്ടിഫിക്കറ്റിനായി സുധാകരൻ അപേക്ഷിച്ചിരുന്നു. അടൂർ പ്രകാശിന് ഇതിനകം ബാധ്യതാരഹിത സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
ഇന്നലെ രാത്രി, കെ.സി. വേണുഗോപാൽ, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവർ സുധാകരനെ അനുനയിപ്പിക്കാൻ അവസാന ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം, കവടിയാർ കൗൺസിലർ കെ.എസ്. ശബരിനാഥൻ നേമം മണ്ഡലത്തിൽ മത്സരിക്കുമെന്നും വി.എസ്. ശിവകുമാർ അരുവിക്കരയിൽ മത്സരിക്കുമെന്നും റിപ്പോർട്ടുണ്ട്. സി.പി. ജോണിന് തിരുവനന്തപുരം സീറ്റ് നൽകിയതിനുശേഷം, ശിവകുമാർ നേതൃത്വത്തോട് അരുവിക്കര ആവശ്യപ്പെട്ടിരുന്നു.
ഏറ്റുമാനൂരില്‍ ജോസഫ് വാഴക്കന്, ഇടുക്കിയില്‍ ജോയ് വെട്ടിക്കുഴി അല്ലെങ്കില്‍ റോയ് കെ. പൗലോസ് എന്നിവരെ മത്സരിപ്പിക്കാനാണ് നീക്കം .

