ഡബ്ലിൻ: അയർലന്റിൽ ആദ്യമായി വീടുവാങ്ങുന്നവർക്ക് കൈത്താങ്ങാകാൻ സർക്കാർ. ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാൻ പുതിയ സമ്പാദ്യ- നിക്ഷേപ പദ്ധതി ആവിഷ്കരിക്കാനാണ് സർക്കാർ ആലോചന. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇക്കാര്യം അറിയിച്ചത്.
വീടുകളുടെ വിതരണം വേഗത്തിലും സാമ്പത്തികഭാരം ഇല്ലാത്തതും ആക്കുക ലക്ഷ്യമിട്ടാണ് സർക്കാർ പുതിയ പദ്ധതി പരിഗണിക്കുന്നത്. യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളെ മാതൃകയാക്കിയാണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്. ഇതോടൊപ്പം റെന്റ് ടാക്സ് ക്രെഡിറ്റ് വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിലവിൽ 1,000 യൂറോയാണ് റെന്റ് ടാക്സ് ക്രെഡിറ്റ്. ഇതിൽ കുറഞ്ഞത് ഇരട്ടി വർദ്ധനവെങ്കിലും കൊണ്ടുവരാനാണ് സർക്കാർ ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post

