ക്ലോൺമെൽ: ക്ലോൺമെൽ സമ്മർ ഫെസ്റ്റിൽ ആവേശം തീർക്കാൻ പ്രശസ്ത ഗായിക റിമി ടോമിയും സംഘവും. റിമി ടോമി അവതരിപ്പിക്കുന്ന സായാഹ്ന സംഗീത പരിപാടിയാണ് ഫെസ്റ്റിന്റെ മഖ്യ ആകർഷണം. അടുത്ത മാസം രണ്ടിനാണ് ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി ക്ലോൺമെൽ ( Tipp Indian Community Clonmel ) സംഘടിപ്പിക്കുന്ന ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025 നടക്കുന്നത്.
ഏവർക്കും സൗജന്യമായി റിമി ടോമിയുടെ സംഗീത പരിപാടി ആസ്വദിക്കാൻ ഫെസ്റ്റിന്റെ ഭാഗമായി കഴിയും. റിമി ടോമിയുടെ സംഗീത പരിപാടിയ്ക്ക് പുറമേ പ്രമുഖ കീറ്റാറിസ്റ്റ് സുമേഷ് കൂട്ടിക്കലിന്റെ അതിഗംഭീര പെർഫോർമൻസും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
കായിമ പ്രേമികൾക്ക് ഹരം പകരാൻ ഫുട്ബോൾ താരം ഐഎം വിജയനും ഫെസ്റ്റിൽ മുഖ്യതിഥിയായി എത്തുന്നുണ്ട്. ഫ്രണ്ട്ലി ഫുട്ബോൾ മാച്ചിലും, യുവ താരങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന പരിശീലന ക്യാമ്പിലും അദ്ദേഹം പങ്കുചേരും

