- ബാലകൃഷ്ണപിള്ളയെന്ന അതികായനെ വീഴ്ത്തിയ ഐഷാപോറ്റി ; ബാലഗോപാലിന് ചുവട് പിഴയ്ക്കുമോ ?
- കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ച ; അന്വേഷണം അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച്
- 300 കിലോമീറ്റർ വരെ പ്രവർത്തന പരിധി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ
- അച്ഛന്റെ ഘാതകനായി കാത്തിരിപ്പ് ; ജാമ്യത്തിലിറങ്ങിയപ്പോൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ
- രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം, നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം 28 ന് ; പ്രധാനമന്ത്രി എത്തും
- കോഴിക്കോട് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
- കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് അനുവദിച്ചേക്കും : അരുവിക്കര വേണമെന്ന് ശിവകുമാർ
- ‘ ഇവിടെ എല്ലാവരും സനാതനികളാണ് , സാറാ അലിഖാനും അങ്ങനെ എഴുതി നൽകണം , അതിൽ എന്താണ് എതിർപ്പ് ‘ ; കങ്കണ
Author: sreejithakvijayan
കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടത്തിൽ ഇ – സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. യൂഗലിൽ ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ 20 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാഗ്‌നിയേഴ്സ് ഹില്ലിലെ ബാരക്ക് റോഡിലായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. 20 കാരന്റെ ഇലക്ട്രിക് സ്‌കൂട്ടർ മറ്റൊരു വാഹനത്തിൽ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ 20 കാരൻ കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ കൗമാരക്കാരി മരിച്ചു. 16 കാരിയായ ജെയ്ഡിൻ റൈസ് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടത്തിൽ ബാംഗോർ സ്വദേശി കൂടിയായ പെൺകുട്ടിയ്ക്ക് ജീവൻ നഷ്ടമായത്. വെസ്റ്റ് സർക്കുലർ റോഡിൽ ആയിരുന്നു സംഭവം. നടന്ന് പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞയുടൻ പോലീസ് എത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റിലെ അമേരിക്കൻ കമ്പനികളിൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കും. അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. 60 ശതമാനം ബഹുരാഷ്ട്ര കമ്പനികളിലും അടുത്ത വർഷത്തോടെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഡബ്ലിനിൽ നടക്കുന്ന യുഎസ് സ്വാതന്ത്ര്യദിന പരിപാടിയ്ക്ക് മുന്നോടിയായി അയർലന്റിലെ അമേരിക്കൻ കമ്പനികളിൽ നിന്നും ചേംബർ ഓഫ് കൊമേഴ്സ് പ്രതികരണങ്ങൾ തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. അയർലന്റിനെ മികച്ച നിക്ഷേപ കേന്ദ്രമായിട്ടാണ് കമ്പനികൾ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വരും വർഷങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താൻ ഇവർ തയ്യാറെടുക്കുന്നുവെന്നാണ് സർവ്വേയിലെ വെളിപ്പെടുത്തൽ. ഇതോടെയാണ് തൊഴിൽശക്തി വർദ്ധിപ്പിക്കാൻ ആലോചിക്കുന്നത്.
ഡബ്ലിൻ: അയർലന്റിൽ മാനസിക പരിചരണത്തിനായി കുട്ടിയ്ക്ക് കാത്തിരിക്കേണ്ടിവന്ന കാര്യം സ്ഥിരീകരിച്ച് ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവ്. ചരിചരണത്തിനായുള്ള കാത്തിരിപ്പ് സമയം സംബന്ധിച്ച് പുതിയ കണക്കുകൾ എച്ച്എസ്ഇ പുറത്തുവിട്ടു. 13.5 വർഷമാണ് കുട്ടി മാനസിക പരിചരണം ലഭിക്കുന്നതിനുള്ള വെയിറ്റിംഗ് ലിസ്റ്റിൽ തുടർന്നത്. കുട്ടിയ്ക്ക് 13.5 വർഷക്കാലം പരിചരണത്തിനായി കാത്തിരിക്കേണ്ടിവന്നതായി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി വക്താവാണ് ചൊവ്വാഴ്ച പാർലമെന്റിൽ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ സംഭവം വലിയ വിവാദം ആകുകയായിരുന്നു. ഡബ്ലിൻ സ്വദേശിയ്ക്കാണ് പരിചരണത്തിനായി 706 ആഴ്ചകൾ കാത്തിരിക്കേണ്ടിവന്നത്. ഗാൽവെയിൽ ഒരു കുട്ടിയ്ക്ക് പരിചരണത്തിനായി 500 ആഴ്ചകൾ കാത്തിരിക്കേണ്ടിവന്നു. ഡബ്ലിനിൽ മറ്റൊരു കുട്ടിയ്ക്ക് 502 ആഴ്ചയും മീത്തിൽ ഒരു കുട്ടിയ്ക്ക് 452 ആഴ്ചയുമാണ് കാത്തിരിക്കേണ്ടിവന്നിട്ടുള്ളത്.
ഡബ്ലിൻ: അയർലന്റിൽ കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധം. പ്രതിഷേധക്കാർ ലെയിൻസ്റ്റർ ഹൗസിന് മുൻപിൽ ഒത്തുകൂടി. ഇന്നലെ ഉച്ചയോടെ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് മോൾസ് വർത്ത്‌സ്ട്രീറ്റ് അടയ്ക്കുകയും ടിഡിമാർ, ജോലിക്കാർ എന്നിവരടങ്ങുന്നവർക്ക് പ്രധാന വാതിലിലൂടെ പുറത്തേയ്ക്ക് കടക്കാൻ കഴിയാതെ വരികയും ചെയ്തു. ഐറിഷ് പതാകകളും കയ്യിലേന്തിയായിരുന്നു കുടിയേറ്റവിരുദ്ധർ പ്രതിഷേധിച്ചത്. മുദ്രാവാക്യങ്ങളും ഇവർ മുഴക്കി. ഡബ്ലിനിലെ ഒ കോണൽ സ്ട്രീറ്റിൽ നിന്നായിരുന്നു ഇവരുടെ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ലെയിൻസ്റ്റർ ഹൗസിന് മുൻപിൽ ഇവർ സമ്മേളിക്കുകയായിരുന്നു.
ഡബ്ലിൻ: വിശ്വാസ് മിസ്റ്റർ ആന്റ് മിസ് മലയാളി അയർലന്റ് 2025 ൽ ജേതാക്കളായി ഐറിഷ് മലയാളികളായ വിമലും നീനയും. ശക്തമായ മത്സരത്തിനൊടുവിലാണ് വിമൽ മിസ്റ്റർ മലയാളി അയർലന്റും നീന മിസ് മലയാളി അയർലന്റും ആയത്. തോമസ്, സ്‌നേഹ എന്നിവർ ഫസ്റ്റ് റണ്ണർ അപ്പും, രാഹുൽ, അർലിൻ എന്നിവർ സെക്കന്റ് റണ്ണർ അപ്പും ആയി. കപ്പിൾ ഷോയിൽ 13 ദമ്പതികളാണ് മാറ്റുരച്ചത്. താലയിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിൽ ആയിരുന്നു ആവേശോജ്ജ്വലമായ പരിപാടി അരങ്ങേറിയത്. സിനിമാ താരം മെറീന മൈക്കിൾ, ഗിബീസ് ഫാഷൻസിലെ ഗിബി അയൺ, മിസിസ് ഇന്ത്യ വേൾഡ് വൈഡ് ശ്വേതാ ദാസ് എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി എത്തി. ഓഡിയൻസ് പോളിലൂടെ പോപ്പുലർ കപ്പിളായി ലിൻസൻ, നീന എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ഡബ്ലിൻ: അയർലന്റിൽ ചൂട് ഉയരുന്ന പശ്ചാത്തലത്തിൽ കുടിവെള്ള ക്ഷാമം സംബന്ധിച്ച് മുന്നറിയിപ്പുമായി ഉയിസ് ഐറാൻ. വരൾച്ചയ്ക്ക് സാദ്ധ്യതയുള്ള 12 കൗണ്ടികൾക്കാണ് ഉയിസ് ഐറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അനാവശ്യമായി വെള്ളം പാഴാക്കരുതെന്നും, വെള്ളം പരമാവധി സംരക്ഷിക്കണം എന്നുമാണ് ഉയിസ് ഐറാന്റെ നിർദ്ദേശം. ടിപ്പററി, വാട്ടർഫോർഡ്, ഓഫാലി, കോർക്ക്, ഗാൽവേ, ഡൊണഗൽ, മീത്ത്, കിൽകെന്നി, വെസ്റ്റ്മീത്ത്, ലാവോയിസ്, ക്ലെയർ, വെക്‌സ്‌ഫോർഡ് എന്നീ കൗണ്ടികൾ വരൾച്ചയ്ക്ക് സാദ്ധ്യതയുള്ള മേഖലകളാണ്. ഇവിടെ വെള്ളത്തിന്റെ വിതരണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഉയിസ് ഐറാൻ സ്വീകരിച്ചിട്ടുണ്ട്. ഡബ്ലിൻ, ഗാൽവെ എന്നിവിടങ്ങളിൽ ജല വിതരണത്തിന് വലിയ സമ്മർദ്ദം നേരിടുന്നുണ്ടെന്നാണ് ഉയിസ് ഐറാൻ വ്യക്തമാക്കുന്നത്. വരണ്ട ചൂട് കൂടിയ കാലാവസ്ഥയാണ് നിലവിലെ സാഹചര്യത്തിന് കാരണം. അതിനാൽ ജലം പരമാവധി ഏവരും സംരക്ഷിക്കണമെന്നും ഉയിസ് ഐറാൻ വ്യക്തമാക്കി.
ഡബ്ലിൻ: ഈ വാരാന്ത്യത്തിൽ അയർലന്റിൽ കഠിനമായ ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. വെള്ളി, ശനി ദിവസങ്ങളിലാകും അയർലന്റിൽ താപനില ഏറ്റവും ഉയർന്ന നിലയിൽ എത്തുക. രണ്ട് ദിവസങ്ങളിലും താപനില 28 ഡിഗ്രിവരെ രേഖപ്പെടുത്താമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. മേഘാവൃതമായ കാലാവസ്ഥയാണ് ഇന്ന് വടക്ക്, തെക്ക്-പടിഞ്ഞാറ് മേഖലയിൽ രാവിലെ അനുഭവപ്പെടുക. നേരിയ ചാറ്റൽ മഴയും ലഭിക്കും. പിന്നീട് വെയിൽ അനുഭവപ്പെടും. ഇന്ന് 20 മുതൽ 25 ഡിഗ്രിവരെയാണ് താപനില അനുഭവപ്പെടുക. അതേസമയം വടക്ക്- പടിഞ്ഞാറ് മേഖലയിൽ തണുപ്പുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
അമാർഗ്: കൗണ്ടി അമാർഗിൽ സ്‌ഫോടക വസ്തു പിടിച്ചെടുത്ത് പോലീസ്. കീഡിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഇതിന് പുറമേ സ്‌ഫോടക വസ്തു നിർമ്മാണത്തിനുള്ള സാമഗ്രികളും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. വസ്തുക്കൾ ഫോറൻസിക് പരിശോധ നയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഡബ്ലിൻ: കോളേജ് ഫീസുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ലെയിൻസ്റ്റർ ഹൗസിന് മുൻപിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി തടിച്ച് കൂടി. വിഷയത്തിൽ കൂടുതൽ വ്യക്തത വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. കോളേജ് ഫീസ് 500 യൂറോ ആക്കണമെന്ന് ആവശ്യപ്പെട്ട് ഡെയിലിൽ പ്രമേയം കൊണ്ടുവരാൻ ഒരുങ്ങുകയാണ് സിൻ ഫെയിൻ പാർട്ടി. ഇതിനിടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. നിലവിൽ 2000 യൂറോയാണ് കോളേജ് ഫീസ് ഇനത്തിൽ വിദ്യാർത്ഥികൾക്ക് നൽകേണ്ടിവരുന്നത്. എന്നാൽ ഇത് 1000 യൂറോ വർദ്ധിപ്പിച്ച് 3000 യൂറോ ആക്കി മാറ്റുമെന്നാണ് സർക്കാർ പറയുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
