ഡബ്ലിൻ: പുതിയ നിയമന രീതി നിലവിൽ വന്നതിന് പിന്നാലെ ജഡ്ജിമാരെ നാമനിർദ്ദേശം ചെയ്ത് സർക്കാർ. പുതിയ എട്ട് ജഡ്ജിമാരെയാണ് സർക്കാർ നിയമനത്തിനായി നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് ജഡ്ജിമാരുടെ നിയമനത്തിനായി പുതിയ രീതി അയർലന്റിൽ ആവിഷ്കരിച്ചത്.
ജഡ്ജിമാരുടെ നാമനിർദ്ദേശം സംബന്ധിച്ച വിശദാംശങ്ങൾ നിയമമന്ത്രി ജിം ഒ കെല്ലഗൻ ആണ് പുറത്തുവിട്ടത്. ഹൈക്കോടതി ജഡ്ജി, ആറ് ജില്ലാ കോടതി ജഡ്ജിമാർ, പ്രിൻസിപ്പൾ കോർട്ട് ജഡ്ജി എന്നിവരെയാണ് നാമനിർദ്ദേശം ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
2023 ലെ ജുഡീഷ്യൽ അപ്പോയ്ൻമെന്റ് കമ്മീഷൻ ആക്ടിന് കീഴിലാണ് ജഡ്ജിമാരുടെ നിയമനം. ഇത് പ്രകാരം സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം ജുഡീഷ്യൽ അപ്പോയ്ൻമെന്റ് കമ്മീഷനാണ്.

