Author: sreejithakvijayan

ഡബ്ലിൻ: യൂറോപ്പിലെ എയർപോർട്ടുകളിൽ ഇനി ഇമിഗ്രേഷൻ ചെക്കിംഗുകൾ ഞൊടിയിടയിൽ പൂർത്തിയാകും. ഇതുമായി ബന്ധപ്പെട്ട് യൂറോപ്യൻ പാർലമെന്റ് നിയമം പാസാക്കി. കാലങ്ങളായി യൂറോപ്പിലേക്കുള്ള യാത്രാവേളയിൽ അനുഭവിച്ച് പോരുന്ന ബുദ്ധിമുട്ടുകളാണ് ഇതോടെ അവസാനിക്കുന്നത്. പുതിയ ബയോമെട്രിക് എൻട്രി/ എക്‌സിറ്റ് സംവിധാനം കൊണ്ടുവന്നാണ് എയർപോർട്ടുകളിലെ യാത്രാക്ലേശം പരിഹരിക്കുന്നത്. ഈ വർഷം ഒക്ടോബർ മുതൽ എയർപോർട്ടുകളിൽ ഈ സംവിധാനം ഉപയോഗിച്ചുള്ള പരിശോധനകൾ ആരംഭിക്കും. പാസ്‌പോർട്ട് സ്റ്റാമ്പിംഗിന് പകരമായി ബയോമെട്രിക് ഡാറ്റയും ഡിജിറ്റൽ രേഖകളും ആകും ഈ സംവിധാനം വഴി ഉപയോഗിക്കുക. ഇതോടെ ഷെങ്കൻ വിസകളും ഡിജിറ്റലാകും.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ബോൺഫയർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസിന് അപേക്ഷ. ബോൺഫയർ സൈറ്റിന് സമീപമായി ഇലക്ട്രിസിറ്റി സബ്‌സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബോൺഫയർ നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. നോർതേൺ അയർലന്റ് പോലീസാണ് ഇത് സംബന്ധിച്ച അപേക്ഷ ലഭിച്ച വിവരം അറിയിച്ചത്. സൗത്ത് ബെൽഫാസ്റ്റിലെ മെറിഡി സ്ട്രീറ്റിലാണ് ബോൺഫയർ സ്ഥാപിച്ചിട്ടുള്ളത്. ഇതിന് സമീപമായുള്ള ഇലക്ട്രിക് സബ്‌സ്റ്റേഷനിൽ നിന്നാണ് പ്രദേശത്തെ രണ്ട് ആശുപത്രികളിലേക്ക് വൈദ്യുതി എത്തുന്നത്. ബോൺഫയർ കത്തിക്കുന്നത് സബ്‌സ്റ്റേഷന് തകരാറ് സംഭവിക്കാനും അതുവഴി ആശുപത്രിയിലേക്ക് വൈദ്യുതി എത്തുന്നത് തടസ്സപ്പെടാനും കാരണമാകും. ഇത് ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കും. ഈ സാഹചര്യത്തിലാണ് പോലീസിന് അപേക്ഷ ലഭിച്ചിരിക്കുന്നത്. ബെൽഫാസ്റ്റ് സിറ്റി കൗൺസിലാണ് ആവശ്യമുന്നയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Read More

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ യുവതിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 21 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. ചൊവ്വാഴ്ചയോടെയായിരുന്നു സംഭവം. ബ്രൂസ്വാലെ പാർക്ക് മേഖലയിലെ വീട്ടിൽ വച്ചായിരുന്നു യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. വൈകീട്ട് 4.40 ഓടെ വിവരം ലഭിച്ച പോലീസ് പ്രദേശത്തെ വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് 21 കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: പലസ്തീനിലെ ഇസ്രായേൽ സ്ഥാപനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ നിരോധിക്കാനുള്ള അയർലന്റ് സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് അഭിഭാഷകയായ ബ്ലിൻ നി ഗ്രാലെയ്. അയർലന്റ് വഴി നയിക്കുകയാണെന്ന് ഗ്രാലെയ് പറഞ്ഞു. അയർലന്റ് പുതുതായി കൊണ്ടുവന്ന നിയമത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. അയർലന്റിന്റെ ഈ പ്രവൃത്തി തുടരേണ്ടകാര്യമാണ്. മറ്റ് രാജ്യങ്ങളും ഇതേ പാത സ്വീകരിക്കേണ്ടത് ആവശ്യമാണ്. മറ്റ് രാജ്യങ്ങളെ അയർലന്റ് വഴി നയിക്കുകയാണ്. ഇക്കാര്യത്തിൽ അയർലന്റ് വ്യത്യസ്തപ്പെട്ടിരിക്കുന്നുവെന്നും ഗ്രാലെയ് കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലന്റിലെ ഫോർ സ്റ്റാർ ഹോട്ടലായ വൈൻപോർട്ട് ലോഡ്ജിന്റെ വരുമാനത്തിൽ കുറവ്. നികുതിയ്ക്ക് ശേഷമുള്ള വരുമാനത്തിൽ പോയ വർഷം വലിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2023 ലെ  വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ 47 ശതമാനത്തിന്റെ കുറവാണ് 2024 ൽ ഉണ്ടായത്. 2023 ൽ 1.05 മില്യൺ യൂറോ ആയിരുന്നു ഹോട്ടലിന് വരുമാനമായി ലഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇത്5,59,636 യൂറോ ആയി ചുരുങ്ങി. 2022 ൽ 1,96,066 യൂറോയും 2021 ൽ 72,7359 യൂറോയും ആയിരുന്നു വരുമാനം. ദമ്പതികളായ റേ ബൈൺ, ജെയ്ൻ ഇംഗ്ലീഷ് എന്നിവരാണ് വൈൻപോർട്ട് ലോഡ്ജ് ഹോട്ടലിന്റെ ഉടമസ്ഥർ. വരുമാനം കുറയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇവർ വിലയിരുത്തി വരികയാണ്.

Read More

ഡബ്ലിൻ: ഐറിഷ് ജനതയുടെ മൂന്നിൽ രണ്ട് ഭാഗവും രാജ്യത്തിനുള്ളിൽ അഴിമതി വ്യാപകമാണെന്ന് വിശ്വസിക്കുന്നതായി റിപ്പോർട്ട്. അഞ്ചിൽ ഒരാൾ അഴിമതി തങ്ങളുടെ നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായും വിശ്വസിക്കുന്നു. യൂറോപ്യൻ കമ്മീഷനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. യൂറോബാരോമീറ്റർ പോളിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്യൻ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. അയർലന്റിൽ അഴിമതി വ്യാപകമാണെന്ന് 63 ശതമാനം പേർ വിശ്വസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 41 ശതമാനം പേർ ഈ പ്രശ്‌നം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രൂക്ഷമാകുമെന്ന് വിശ്വസിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

Read More

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. സംഭവത്തിൽ 60 കാരിയായ സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബല്ലിനാലാക്കിൽ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. 60 കാരനാണ് മരിച്ചത്. എൻ4 ൽ വൈകീട്ട് 4.20 ഓടെയായിരുന്നു അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റിരുന്നു. ഇരുവരെയും മിഡ്‌ലാന്റ് റീജിയണൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും 60 കാരൻ മരിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: അയർലന്റിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും നല്ല ചൂടുള്ള കാലാവസ്ഥ വന്നെത്തിയിരിക്കുകയാണ്. നിലവിൽ 25 ഡിഗ്രിവരെയാണ് രാജ്യത്ത് താപനില അനുഭവപ്പെടുന്നത്. അടുത്ത ദിവസങ്ങളിൽ ഇത് 30 ഡിഗ്രി സെൽഷ്യസ് വരെ ആകുമെന്നാണ് പ്രവചനം. ചൂട് ആരംഭിച്ചതോടെ വീടിന് പുറത്താണ് അയർലന്റിലെ ആളുകൾ വ്യാപകമായി തുണി ഉണക്കുന്നത്. നല്ല വെയിലായതിനാൽ അതിവേഗം തന്നെ പുറത്തിടുന്ന തുണികൾ ഉണങ്ങിക്കിട്ടും. വെയിലത്ത് തുണികൾ ഉണക്കുന്നതാണ് ആരോഗ്യകരമെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ അയർലന്റിലെ ജനങ്ങൾ തുണികൾ പുറത്ത് ഉണങ്ങാനിടുമ്പോൾ വ്യാഴാഴ്ച മുതൽ ഒന്ന് ശ്രദ്ധിക്കണം എന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പൂമ്പൊടിയും മറ്റ് പൊടിപടലങ്ങളും അന്തരീക്ഷത്തിൽ വർദ്ധിക്കുന്ന കാലമാണ് ചൂട് കാലം. ഇവ പുറത്ത് ഉണങ്ങാനിടുന്ന തുണികളിൽ പറ്റിപ്പിടിക്കാം. ഈ വസ്ത്രം നാം ധരിക്കുമ്പോൾ ചൊറിച്ചിലുൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളും അലർജിയും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി എയർ ലിംഗസ് വിമാനം. പ്രാവുകളെ ഇടിച്ചതിന് പിന്നാലെയായിരുന്നു വിമാനം താഴെയിറക്കിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. അമേരിക്കയിലേക്കുള്ള വിമാനമാണ് അടിയന്തിരമായി താഴെയിറക്കിയത്. വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നതിന് തൊട്ട് പിന്നാലെയായിരുന്നു പ്രാവുകളിൽ ഇടിച്ചത്. ഇതോടെ ഡബ്ലിൻ വിമാനത്താവളത്തിൽ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വിമാനത്തിന്റെ എൻജിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

Read More

ഡബ്ലിൻ: അയർലന്റിൽ വീവർ മീനുകളുടെ ആക്രമണത്തിനെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം. നാഷണൽ പോയിസൺസ് ഇൻഫർമേഷൻ സെന്ററാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ബീച്ചുകളിലും മറ്റും വെള്ളത്തിൽ ഇറങ്ങുമ്പോൾ ജാഗ്രത വേണമെന്ന് സെന്റർ അറിയിച്ചു. അടുത്തിടെ വീവർ മീനുകളുടെ 12 ഓളം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ്. കാലാവസ്ഥ അനുകൂലമായതിനാൽ നിരവധി പേരാണ് സമയം ചിലവഴിക്കാൻ ബീച്ചുകളിലേക്ക് എത്തുന്നത്. മേൽഭാഗത്തെ ചിറകിൽ വിഷമുള്ള ചെറിയ ഇനം മീനുകളാണ് വീവർ ഫിഷുകൾ. ഐറിഷ് തീരങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഇവ ശരീരത്തിൽ കുത്തിയാൽ കഠിനമായ വേദനയും വീക്കവും അനുഭവപ്പെടും.

Read More