ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. രണ്ട് സംഭവങ്ങളിലായി 52 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ റെവന്യൂ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായിട്ടാണ് വിമാനത്താവളത്തിൽ നിന്നും ലഹരി പിടികൂടിയത്. ആദ്യ സംഭവത്തിൽ 40 വയസ്സുള്ള അമ്മയും 30 വയസ്സുള്ള മകനുമാണ് പിടിയിലായത്. ന്യൂയോർക്കിൽ നിന്നുമായിരുന്നു ഇവർ വിമാനത്താവളത്തിൽ എത്തിയത്. ഇവിടെ വച്ച് നടന്ന സുരക്ഷാ പരിശോധനയിൽ ഇരുവരും പിടിയിലാകുകയായിരുന്നു.
തായ്ലന്റിൽ നിന്നും വന്ന 30 കാരനിൽ നിന്നാണ് രണ്ടാമത് കഞ്ചാവ് പിടികൂടിയത്. ഇരു സംഭവങ്ങളിലും പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 1.5 മില്യൺ യൂറോ വിലവരും.
Discussion about this post

