ഡബ്ലിൻ: അയർലന്റിൽ സ്കൂളുകളിലെ ലൈംഗികാതിക്രമ പരാതികൾ പരിശധിക്കാൻ കമ്മീഷൻ. ഇന്ന് ചേർന്ന മന്ത്രിസഭയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. കമ്മീഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലൈംഗികാതിക്രമത്തിന് ഇരയായവർക്കായി പുതിയ സഹായപദ്ധതിയും നിലവിൽവരും. ഇതിനായുള്ള ആസൂത്രണവും പുരോഗമിക്കുകയാണ്.
രാജ്യത്തുടനീളമുള്ള 300 സ്കൂളുകളിലായി രണ്ടായിരം ലൈംഗികാതിക്രമ പരാതികളാണ് ഉയർന്നുവന്നിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. ജസ്റ്റിസ് മൈക്കിൾ മഗ്രാത്ത് ആണ് കമ്മീഷന്റെ അദ്ധ്യക്ഷൻ.
Discussion about this post

