Author: sreejithakvijayan

ഡബ്ലിൻ: ടവറിന്റെ എയർ ഫ്രൈയറുകൾക്കെതിരെ മുന്നറിയിപ്പ്. ചില മോഡലിലുള്ള എയർ ഫ്രൈയറുകൾ ഉപയോഗിക്കരുതെന്ന് അയർലന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ അറിയിച്ചു. അടുത്തിടെ നിർമ്മാണത്തിലെ പ്രശ്‌നങ്ങളെ തുടർന്ന് ചിലമോഡലുകൾ കമ്പനി തിരിച്ച് വിളിച്ചിരുന്നു. ഇവ ഉപയോഗിക്കരുത് എന്നാണ് കമ്മീഷൻ അറിയിക്കുന്നത്. അഞ്ച് മോഡലുകളാണ് കമ്പനി തിരിച്ചുവിളിച്ചത്. T17023 ടവർ 2.2 ലിറ്റർ മാനുവൽ എയർ ഫ്രെെയർ, T17061BLK ടവർ 4 ലിറ്റർ മാനുവൽ എയർ ഫ്രെെയർ T17067, ടവർ 4 ലിറ്റർ ഡിജിറ്റൽ എയർ ഫ്രെെയർ, T17087 ടവർ 2 ലിറ്റർ കോംപാക്റ്റ് മാനുവൽ എയർ ഫ്രെെയർ, T17129L വോർട്ട്ക്‌സ് 8 ലിറ്റർ ഡ്യുവൽ ബാസ്‌കറ്റ് എയർ ഫ്രെെയർ എന്നിവയുടെ നിർമ്മാണത്തിലാണ് പിഴവ് സംഭവിച്ചത്. രാജ്യത്തുടനീളമുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്നും മുകളിൽ പറഞ്ഞിരിക്കുന്ന മോഡലുകളിലുള്ള 60,000 എയർ ഫ്രൈയറുകൾ വിറ്റ് പോയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇവയുടെ ഉപയോഗം തീപിടിത്തത്തിലേക്ക് വരെ നയിച്ചേക്കാം. യുകെയിൽ എയർ ഫ്രൈയറുകൾക്ക് തീപിടിച്ച നിരവധി…

Read More

ഡബ്ലിൻ: അയർലന്റിൽ ചൂട് വർദ്ധിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. രാജ്യവ്യാപകമായി മെറ്റ് ഐറാൻ യെല്ലാ വാണിംഗ് പുറപ്പെടുവിച്ചു. നാളെ ഉച്ച മുതൽ ആരംഭിക്കുന്ന മുന്നറിയിപ്പ് ഞായറാഴ്ച വരെ തുടരും. കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലോങ്ഫോർഡ്, ലൗത്ത്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, കാവൻ, മോനാഗൻ, റോസ്‌കോമൺ, ടിപ്പററി എന്നീ കൗണ്ടികളിൽ പ്രത്യേകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ ഉച്ച മുതൽ ഈ കൗണ്ടികളിൽ ആരംഭിക്കുന്ന യെല്ലോ വാണിംഗ് ശനിയാഴ്ച വൈകീട്ടുവരെ തുടരും. രാജ്യത്തെ താപനില 30 ഡിഗ്രിവരെ ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്. മെർക്കുറിയുടെ നില ഉയരാനും സാദ്ധ്യതയുണ്ട്.

Read More

ഡബ്ലിൻ: അപ്പാർട്ടമെന്റിന്റെ വലിപ്പം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗനിർദ്ദേശത്തിന് അംഗീകാരം നൽകി മന്ത്രിസഭ. ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ പുതിയ സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകളുടെ വലിപ്പം 32 സ്‌ക്വയർ മീറ്ററായി കുറയും. സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകളുടെ മിനിമം വലിപ്പം 37 സ്‌ക്വയർ മീറ്ററായിരുന്നു. ഇതാണ് 32 ആക്കി കുറച്ചത്. വൺ ബെഡ്‌റൂം അപ്പാർട്ട്‌മെന്റ് 45 സ്‌ക്വയർ മീറ്ററായും ടു ബെഡ്റൂം അപ്പാർട്ട്മെന്റിന്റെ വലിപ്പം 63 സ്‌ക്വയർ മീറ്ററായും കുറയും. ഇനി മുതൽ 73 സ്‌ക്വയർ മീറ്റർ വലിപ്പത്തിലാകും ടു ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളുടെ നിർമ്മാണം. ത്രീ ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളുടെ വലിപ്പം 76 സ്‌ക്വയർ മീറ്ററായും 90 സ്‌ക്വയർ മീറ്ററായും കുറയും. ലിഫ്റ്റ്, സ്റ്റെയർവെൽ എന്നിവയ്ക്കുള്ള നിർദ്ദേശങ്ങളിലും ഇളവ് വരും.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള രണ്ടര പതിറ്റാണ്ട് നീണ്ട പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഐറിഷ് കോസ്റ്റ് ഗാർഡ്. വെസ്‌റ്റേൺ എയർപോർട്ടാണ് പുതിയ തട്ടകം. ഇവിടെ നിന്നാകും ഇനി മുതൽ ഐറിഷ് കോസ്റ്റ്ഗാർഡ് പ്രവർത്തിക്കുക. കഴിഞ്ഞ 27 വർഷമായി ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നായിരുന്നു കോസ്റ്റ് ഗാർഡ് പ്രവർത്തിച്ചിരുന്നത്. ഐറിഷ് കോസ്റ്റ് ഗാർഡിന്റെ വ്യോമയാന സേവനങ്ങൾ ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളം മാറ്റിയത്. പുതിയ സേവന ദാതാവായ ബ്രിസ്റ്റോ അയർലന്റിന് കീഴിലാണ് ഇതുമായി ബന്ധപ്പെട്ട നവീകരണങ്ങൾ നടക്കുന്നത്. 10 വർഷത്തെ കരാറാണ് സേവനങ്ങൾക്കായി ബ്രിസ്റ്റോ അയർലന്റിന് ലഭിച്ചിട്ടുള്ളത്.

Read More

ഡബ്ലിൻ: വൈദ്യുതി തടസ്സം നേരിട്ടതിനെ തുടർന്ന് ലെയിൻസ്റ്റർ ഹൗസിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലായി. ഇന്നലെ ആയിരുന്നു സംഭവം. വൈദ്യുതി ഇല്ലാത്തത് ഡെയിൽ, സീനാഡ്, ഒറീച്ച്താസ് എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിച്ചു. രാവിലെ 10 മണിയോടെയായിരുന്നു ലെയിൻസ്റ്റർ ഹൗസിൽ കറന്റ് പോയത്. ഇതോടെ സഭാംഗങ്ങൾ പകൽ വെളിച്ചത്തിൽ സഭയിൽ തുടർന്നു. പിന്നീട് അൽപ്പ നേരത്തിന് ശേഷം കറന്റ് വന്നെങ്കിലും വീണ്ടും പോയി. ദിവസം മുഴുവൻ ഇത് തുടർന്നു. കമ്മിറ്റി ഹിയറിംഗുകൾ എല്ലാം വൈകിയാണ് ആരംഭിച്ചത്.

Read More

ഡബ്ലിൻ: ഫൈൻ ഗെയ്ൽ എംഇപി സീൻ കെല്ലി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. അദ്ദേഹം തന്നെയാണ് ഇക്കാര്യം  അറിയിച്ചത്. തിരഞ്ഞെടുപ്പിൽ അദ്ദേഹം നാമനിർദ്ദേശം നൽകുമെന്ന് അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പിന് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു കെല്ലി നിലപാട് വ്യക്തമാക്കിയത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനമാണ് ഇതെന്ന് ആയിരുന്നു അദ്ദേഹം പറഞ്ഞത്. കുടുംബവുമായി ആലോചിച്ച ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത് എന്നും, തന്റെ ഏത് തീരുമാനത്തിനും കുടുംബം കൂടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: പലസ്തീനിൽ നിന്നുള്ള ജിഎഎ താരങ്ങളുടെ അയർലന്റ് സന്ദർശനം അനിശ്ചിതത്വത്തിൽ. താരങ്ങൾക്ക് വിസ നിഷേധിച്ചു. അയർലന്റ് സന്ദർശനത്തിന് ഒരാഴ്ച ബാക്കി നിൽക്കേയാണ് താരങ്ങളുടെ വിസ അപേക്ഷ നിരസിക്കപ്പെട്ടിരിക്കുന്നത്. 47 അംഗങ്ങളാണ് അയർലന്റിലേക്ക് വരാനൊരുങ്ങിയത്. ഐറിഷ് ഇമിഗ്രേഷൻ സർവ്വീസ് ആണ് ഇവരുടെ അപേക്ഷ നിരസിച്ചത്. ഇതിനുള്ള കാരണം വ്യക്തമല്ല. വിസ നിഷേധിച്ചത് നിരാശാജനകമാണെന്ന് ജിഎഎ പലസ്തീൻ പ്രതികരിച്ചു. നടപടിയ്‌ക്കെതിരെ ഉടൻ തന്നെ അപ്പീൽ നൽകുമെന്നും ജിഎഎ പലസ്തീൻ വ്യക്തമാക്കി.

Read More

ഡബ്ലിൻ: അയർലന്റിൽ ഞായറാഴ്ചയോടെ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ വാരം താരതമ്യേന ഉയർന്ന താപനിലയാണ് രാജ്യത്ത് അനുഭവപ്പെട്ടത്. ഇന്നലെ 25 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രാജ്യത്തെ താപനിലയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ ഫീനിക്‌സ് പാർക്കിലെ കാലാവസ്ഥാ കേന്ദ്രത്തിലാണ് 25 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ഈ നില തുടർന്നാൽ ഈ വാരാന്ത്യത്തിൽ താപനില 30 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തും. ഇതോടെ രാജ്യത്ത് ഉഷ്ണതരംഗവും അനുഭവപ്പെടാം,. അസോറസ് ഐലന്റിൽ നിന്നും ഉയർന്ന മർദ്ദം അയർലന്റിലേക്ക് ഉയർന്ന മർദ്ദം വ്യാപിക്കുന്നുണ്ട്. ഇത് വീണ്ടും ചൂട് വർദ്ധിപ്പിക്കാം.

Read More

വാട്ടർഫോർഡ്: വാട്ടർഫോർഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ അറസ്റ്റിൽ. 60 കാരനാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ കാറോടിച്ചിരുന്ന 60 കാരനാണ് അറസ്റ്റിലായത്. അപകടത്തിൽ പരിക്കേറ്റ ഇരുചക്രവാഹന യാത്രികനായ 50 കാരൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ട്രമോറിലെ മോൺവോയ് ക്രോസിൽ ചൊവ്വാഴ്ച 7.40 ഓടെയാണ് അപകടം ഉണ്ടായത്.

Read More

ഡബ്ലിൻ: അയർലന്റിൽ കുട്ടികൾ സ്വയം നിർമ്മിക്കുന്ന അശ്ലീല ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത് വർദ്ധിച്ചതായി റിപ്പോർട്ടുകൾ. ഇത്തരം സംഭവങ്ങളിൽ 166 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ദി ഐറിഷ് ഇന്റർനെറ്റ് ഹോട്ട്‌ലൈനിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം കുട്ടികളുടെ 44,955 ലൈംഗിക ദൃശ്യങ്ങളാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. കുട്ടികൾ സ്വയം നിർമ്മിക്കുന്ന ഇത്തരം ഫോട്ടോകളും വീഡിയോകളും സെൽഫ് ജനറേറ്റഡ് ചൈൽഡ് സെക്വൽ അബ്യൂസ് മെറ്റീരിയൽ എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട അശ്ലീല ദൃശ്യങ്ങളിൽ 11,505 എണ്ണം സ്വയം എടുത്തത് എന്ന് തോന്നിപ്പിക്കുന്നവയാണ്. 2023 ൽ  29,197 ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. ഇതിൽ 4,322 എണ്ണം കുട്ടികൾ സ്വയം എടുത്തതാണെന്ന് തോന്നിപ്പിക്കുന്നത് ആയിരുന്നു. അതേസമയം കുട്ടികൾ നിർമ്മിക്കുന്ന അശ്ലീല ദൃശ്യങ്ങൾ എന്നതിന് അവർ ബോധപൂർവ്വം നിർമ്മിക്കുന്ന ദൃശ്യങ്ങൾ എന്ന് അർത്ഥമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഭീഷണിയ്ക്ക് വഴങ്ങിയാകാം ഒരു പക്ഷെ ഇത് ചെയ്യുന്നത്.

Read More