വാട്ടർഫോർഡ്: വാട്ടർഫോർഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ അറസ്റ്റിൽ. 60 കാരനാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ കാറോടിച്ചിരുന്ന 60 കാരനാണ് അറസ്റ്റിലായത്. അപകടത്തിൽ പരിക്കേറ്റ ഇരുചക്രവാഹന യാത്രികനായ 50 കാരൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ട്രമോറിലെ മോൺവോയ് ക്രോസിൽ ചൊവ്വാഴ്ച 7.40 ഓടെയാണ് അപകടം ഉണ്ടായത്.
Discussion about this post

