ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള രണ്ടര പതിറ്റാണ്ട് നീണ്ട പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഐറിഷ് കോസ്റ്റ് ഗാർഡ്. വെസ്റ്റേൺ എയർപോർട്ടാണ് പുതിയ തട്ടകം. ഇവിടെ നിന്നാകും ഇനി മുതൽ ഐറിഷ് കോസ്റ്റ്ഗാർഡ് പ്രവർത്തിക്കുക. കഴിഞ്ഞ 27 വർഷമായി ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നായിരുന്നു കോസ്റ്റ് ഗാർഡ് പ്രവർത്തിച്ചിരുന്നത്.
ഐറിഷ് കോസ്റ്റ് ഗാർഡിന്റെ വ്യോമയാന സേവനങ്ങൾ ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളം മാറ്റിയത്. പുതിയ സേവന ദാതാവായ ബ്രിസ്റ്റോ അയർലന്റിന് കീഴിലാണ് ഇതുമായി ബന്ധപ്പെട്ട നവീകരണങ്ങൾ നടക്കുന്നത്. 10 വർഷത്തെ കരാറാണ് സേവനങ്ങൾക്കായി ബ്രിസ്റ്റോ അയർലന്റിന് ലഭിച്ചിട്ടുള്ളത്.
Discussion about this post

