ഡബ്ലിൻ: ഫൈൻ ഗെയ്ൽ എംഇപി സീൻ കെല്ലി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പിൽ അദ്ദേഹം നാമനിർദ്ദേശം നൽകുമെന്ന് അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പിന് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു കെല്ലി നിലപാട് വ്യക്തമാക്കിയത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനമാണ് ഇതെന്ന് ആയിരുന്നു അദ്ദേഹം പറഞ്ഞത്. കുടുംബവുമായി ആലോചിച്ച ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത് എന്നും, തന്റെ ഏത് തീരുമാനത്തിനും കുടുംബം കൂടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

