- 300 കിലോമീറ്റർ വരെ പ്രവർത്തന പരിധി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ
- അച്ഛന്റെ ഘാതകനായി കാത്തിരിപ്പ് ; ജാമ്യത്തിലിറങ്ങിയപ്പോൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ
- രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം, നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം 28 ന് ; പ്രധാനമന്ത്രി എത്തും
- കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
- കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് അനുവദിച്ചേക്കും : അരുവിക്കര വേണമെന്ന് ശിവകുമാർ
- ‘ ഇവിടെ എല്ലാവരും സനാതനികളാണ് , സാറാ അലിഖാനും അങ്ങനെ എഴുതി നൽകണം , അതിൽ എന്താണ് എതിർപ്പ് ‘ ; കങ്കണ
- ഫെർമനാഗിൽ വാഹനാപകടം; 30 കാരി മരിച്ചു
- ജയിൽ മാറ്റത്തെ എതിർത്തുള്ള ഹർജി; എനോക്ക് ബർക്കിന് തിരിച്ചടി
Author: sreejithakvijayan
കോർക്ക്: കൗണ്ടി കോർക്കിലെ പാർക്കുകളിൽ സൗജന്യമായി സൺസ്‌ക്രീൻ വിതരണം ചെയ്യും. കൗണ്ടിയിലെ നാല് പാർക്കുകളിലാണ് തിങ്കളാഴ്ച മുതൽ സൗജന്യമായി സൺസ്‌ക്രീൻ നൽകി തുടങ്ങുക. രാജ്യത്ത് ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. അമിതമായ വെയിൽ സ്‌കിൻ ക്യാൻസറിന് കാരണമായേക്കാമെന്ന് ഐറിഷ് ക്യാൻസർ സൊസൈറ്റി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പാർക്കുകൾ വഴി സൺസ്‌ക്രീൻ വിതരണം ചെയ്യുന്നത്. വില പലരെയും സൺസ്‌ക്രീൻ ഉപയോഗത്തിൽ നിന്നും പിൻതിരിപ്പിക്കുന്നുണ്ട്. അതിനാലാണ് പാർക്കുകൾ വഴി സൗജന്യമായി സൺസ്‌ക്രീൻ നൽകാൻ അധികൃതർ തീരുമാനിച്ചത്.
ഡബ്ലിൻ: ചൂട് കൂടിയ കാലാവസ്ഥയെ തുടർന്ന് വിവിധ കൗണ്ടികളിൽ പ്രഖ്യാപിച്ച യെല്ലോ വാണിംഗ് നിലവിൽ വന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് 14 കൗണ്ടികളിൽ യെല്ലോ വാണിംഗ് ആരംഭിച്ചത്. ശനിയാഴ്ച രാവിലെ 6 മണിവരെ മുന്നറിയിപ്പ് തുടരും. കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലോങ്ഫോർഡ്, ലൗത്ത്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, കാവൻ, മോനാഗൻ, റോസ്‌കോമൺ, ടിപ്പററി എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളിൽ അന്തരീക്ഷ താപനില 27 ഡിഗ്രിവരെ രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ മുന്നറിയിപ്പുള്ള കൗണ്ടികളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി.
ഡബ്ലിൻ: അപ്പാർട്ട്‌മെന്റുകളുടെ വലിപ്പം സംബന്ധിച്ച സർക്കാരിന്റെ പുതിയ മാനദണ്ഡങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കെട്ടിട നിർമ്മാണ രംഗത്തെ വിദഗ്ധർ. തങ്ങളുമായി ആലോചിക്കാതെയാണ് സർക്കാർ തീരുമാനം എടുത്തത് എന്നും ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും വിദഗ്ധർ പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് അപ്പാർട്ട്‌മെന്റുകളുടെ വലിപ്പം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്. സർക്കാരിന്റെ പുതിയ തീരുമാനം നിലവിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ ഉചിതമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഐറിഷ് പ്ലാനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഗവിൻ ലോലർ പറഞ്ഞു. ഭവന നിർമ്മാണത്തിലെ ചിലവ് കുറയ്ക്കാനോ ഭവന കൈമാറ്റം വേഗത്തിലാക്കാനോ ഇതുകൊണ്ട് കഴിഞ്ഞെന്ന് വരില്ല. സർക്കാരിന്റെ പ്രവൃത്തികളിൽ നിർമ്മാണ രംഗത്തുള്ളവർക്ക് വലിയ ആശങ്കയാണ് ഉള്ളത്. സർക്കാർ ബന്ധപ്പെട്ട സംഘടനകളുമായി ആലോചിക്കാതെയാണ് തീരുമാനം കൈക്കൊണ്ടത് എന്നും ലോലർ അഭിപ്രായപ്പെട്ടു.
ഡബ്ലിൻ: ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് താരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. താരിഫ് വലിയ മരുന്ന് ക്ഷാമത്തിന് കാരണമാകുമെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് 200 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് അമേരിക്കയുടെ നീക്കം. അമേരിക്കയിൽ നിന്നുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വലിയ ലാഭമാണ് യൂറോപ്യൻ വിപണിയിൽ നിന്നും ലഭിക്കുന്നത്. എന്നാൽ 200 ശതമാനം താരിഫ് ഇതിനെ പ്രതികൂലമായി ബാധിക്കും. എല്ലാവർക്കും ദോഷം ചെയ്യും. രൂക്ഷമായ മരുന്ന് ക്ഷാമത്തിന് കാരണമാകും. അയർലന്റും യൂറോപ്യൻ യൂണിയനും ഇത്തരം താരിഫുകൾ ആഗ്രഹിക്കുന്നില്ല. താരിഫ് സമ്പദ് വ്യവസ്ഥയ്ക്ക് ദോഷമാണെന്നും മീഹോൾ മാർട്ടിൻ പറഞ്ഞു.
ഡബ്ലിൻ: അയർലന്റിലെ പുതിയ ഡാർട്ട് റെയിൽവേ സ്റ്റേഷൻ അടുത്ത മാസം തുറക്കും. സൗത്ത് ഡബ്ലിനിലെ വുഡ്ബ്രൂക്കിലാണ് പുതിയ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10 ന് റെയിൽവേ സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്ന് നൽകുമെന്ന് അയർലന്റ് റെയിൽവേ അറിയിച്ചു. ബ്രേയ്ക്കും ഷങ്കിലിനും ഇടയിലായിട്ടാണ് പുതിയ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. അയർലന്റിലെ റെയിൽ ശൃംഖലയുടെ 147ാമത് സ്റ്റേഷനാണ് വുഡ്ബ്രൂക്കിലേത്. നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയും ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റും ചേർന്നാണ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. പ്രതിദിനം 191 ഡാർട്ട് സർവ്വീസുകളാകും സ്റ്റേഷനിൽ നിന്നും ഉണ്ടാകുക. ഡബ്ലിൻ സിറ്റിസെന്ററിലേക്ക് ഇവിടെ നിന്നും 40 മിനിറ്റ് യാത്ര മാത്രമാണ് വേണ്ടിവരിക. 174 മീറ്ററുള്ള രണ്ട് പ്ലാറ്റ് ഫോമുകളാണ് സ്‌റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്നത്. ആളുകൾക്ക് സൈക്കിൾ പാർക്കിംഗിന് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.
മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. 70 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ബല്ലിൻഡറിയിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. 70 കാരൻ സഞ്ചരിച്ച ട്രക്ക് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ 70 കാരന് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സംഭവ സ്ഥലത്ത് തന്നെ അദ്ദേഹത്തിന് ജീവൻ നഷ്ടമായി. 70 കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു
ഡബ്ലിൻ: പലസ്തീൻ ജിഎഎ ടീം അംഗങ്ങൾക്ക് വിസ നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. എത്രയും വേഗം പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നാണ് കരുതുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വിഷയം സംബന്ധിച്ച് അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ വൈകീട്ടോടെ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. കുട്ടികളുടെ ക്ഷേമവും പരിചരണവും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്നാണ് വിസ നിഷേധിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്. എത്രയും വേഗം ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 47 പേരാണ് സമ്മർ ടൂറിന്റെ ഭാഗമായി അയർലന്റിലേക്ക് വരാനിരുന്നത്. എന്നാൽ ഇവരുടെ വിസ അപേക്ഷ ഐറിഷ് ഇമിഗ്രേഷൻ വിഭാഗം തള്ളുകയായിരുന്നു. മതിയായ രേഖകളുടെ അഭാവത്തെ തുടർന്നാണ് അപേക്ഷ തള്ളിയത് എന്നാണ് അധികൃതർ അറിയിക്കുന്നത്.
ടൈറോൺ: കൗണ്ടി ടൈറോണിലെ വിവാദമായ ബോൺഫയറിന് തീയിട്ടു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ബോട്ടിൽ എത്തുന്ന അഭയാർത്ഥികളുടെ രൂപം മുകളിൽ നൽകി കൊണ്ടായിരുന്നു ടൈറോണിൽ ബോൺഫയർ നിർമ്മിച്ചത്. ഇതായിരുന്നു വിവാദത്തിന് കാരണം ആയത്. വിദ്വേഷം പടർത്തുന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബോൺഫയറിന് തീപടർന്നത്. മുകൾ ഭാഗത്തെ ബോട്ടാണ് കത്തിനശിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഡംഗനോണിലെ മോയ്ഗഷെലിലാണ് ബോൺഫയർ സ്ഥാപിച്ചിട്ടുള്ളത്.
ഡബ്ലിൻ: അയർലന്റിൽ അന്തരീക്ഷ താപനില ഉയരുന്നു. ഇന്ന് രാജ്യത്ത് താപനില 29 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പ് കൗണ്ടികളിൽ നിലവിൽവന്നു. 14 കൗണ്ടികളിലാണ് ചൂടിനെ തുടർന്ന് പ്രത്യേകം മുന്നറിയിപ്പ് നൽകിയത്. നാളെ വൈകീട്ട് വരെ മുന്നറിയിപ്പ് തുടരും. ഇതിന് പുറമേ രാജ്യവ്യാപകമായി മറ്റൊരു മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ നിലവിൽ വരുന്ന മുന്നറിയിപ്പ് ഞായറാഴ്ച അവസാനിക്കും. ചൂടിന്റെ പശ്ചാത്തലത്തിൽ കൃഷിവകുപ്പും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ കാട്ടു തീയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം എന്നാണ് മുന്നറിയിപ്പ്.
ഡബ്ലിൻ: മിഡ്‌ലാന്റ് ഇന്ത്യൻ ഫെസ്റ്റ് ‘ ഉത്സവ് (UTSAV)2025 ൽ ആവേശമായി മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ആടിയും പാടിയും ബേസിൽ വേദിയെ ഇളക്കി മറിച്ചു. ഡി.ജെ സനയുടെ പെർഫോമൻസ് കൂടി ചേർന്നപ്പോൾ പരിപാടി ഏറെ ശ്രദ്ധേയമായി. ആയിരക്കണക്കിന് പേരായിരുന്നു പോർട്‌ളീഷിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായത്. അയർലന്റിലെ നഴ്‌സിംഗ് സമൂഹത്തിന്റെ സേവനങ്ങളെ ബേസിൽ പ്രശംസിച്ചു. തനിക്ക് ഐറിഷ് മലയാളി സമൂഹത്തിൽ നിന്നും ലഭിച്ച സ്‌നേഹത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ഡി.ജെ സനയുടെ സംഗീത പരിപാടിയ്ക്ക് പുറമേ നിരവധി കലാ- കായിക പരിപാടികൾ പരിപാടിയുടെ ഭാഗമായി അരങ്ങേറി. ഇന്ത്യയുടെ രുചി അയർലന്റിന് പകരാൻ ഇന്ത്യൻ സ്റ്റോളുകളും ഫൂഡ് ട്രക്കുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. തിരുവാതിരയുൾപ്പെടെയുള്ള കലാപരിപാടികൾ പോർട്ട്‌ളീഷ് ജനതയ്ക്ക് പുതിയ അനുഭവമായി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
