ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ ഉണ്ടായ വാഹനാപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. 30 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. എന്നിസ്കില്ലനിലെ മാർബിൾ ആർച്ച് റോഡ് പ്രദേശത്ത് രാത്രി 10 മണിയോടെ ആയിരുന്നു സംഭവം.
രണ്ട് കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറുകളിൽ ഒന്ന് ഓടിച്ചിരുന്നത് 30 കാരിയാണ്. സാരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

