ഡബ്ലിൻ: അയർലന്റിൽ ഞായറാഴ്ചയോടെ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ വാരം താരതമ്യേന ഉയർന്ന താപനിലയാണ് രാജ്യത്ത് അനുഭവപ്പെട്ടത്. ഇന്നലെ 25 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രാജ്യത്തെ താപനിലയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നലെ ഫീനിക്സ് പാർക്കിലെ കാലാവസ്ഥാ കേന്ദ്രത്തിലാണ് 25 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ഈ നില തുടർന്നാൽ ഈ വാരാന്ത്യത്തിൽ താപനില 30 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തും. ഇതോടെ രാജ്യത്ത് ഉഷ്ണതരംഗവും അനുഭവപ്പെടാം,.
അസോറസ് ഐലന്റിൽ നിന്നും ഉയർന്ന മർദ്ദം അയർലന്റിലേക്ക് ഉയർന്ന മർദ്ദം വ്യാപിക്കുന്നുണ്ട്. ഇത് വീണ്ടും ചൂട് വർദ്ധിപ്പിക്കാം.
Discussion about this post

