ഡബ്ലിൻ: വൈദ്യുതി തടസ്സം നേരിട്ടതിനെ തുടർന്ന് ലെയിൻസ്റ്റർ ഹൗസിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലായി. ഇന്നലെ ആയിരുന്നു സംഭവം. വൈദ്യുതി ഇല്ലാത്തത് ഡെയിൽ, സീനാഡ്, ഒറീച്ച്താസ് എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിച്ചു.
രാവിലെ 10 മണിയോടെയായിരുന്നു ലെയിൻസ്റ്റർ ഹൗസിൽ കറന്റ് പോയത്. ഇതോടെ സഭാംഗങ്ങൾ പകൽ വെളിച്ചത്തിൽ സഭയിൽ തുടർന്നു. പിന്നീട് അൽപ്പ നേരത്തിന് ശേഷം കറന്റ് വന്നെങ്കിലും വീണ്ടും പോയി. ദിവസം മുഴുവൻ ഇത് തുടർന്നു. കമ്മിറ്റി ഹിയറിംഗുകൾ എല്ലാം വൈകിയാണ് ആരംഭിച്ചത്.
Discussion about this post

