ഡബ്ലിൻ: പലസ്തീനിൽ നിന്നുള്ള ജിഎഎ താരങ്ങളുടെ അയർലന്റ് സന്ദർശനം അനിശ്ചിതത്വത്തിൽ. താരങ്ങൾക്ക് വിസ നിഷേധിച്ചു. അയർലന്റ് സന്ദർശനത്തിന് ഒരാഴ്ച ബാക്കി നിൽക്കേയാണ് താരങ്ങളുടെ വിസ അപേക്ഷ നിരസിക്കപ്പെട്ടിരിക്കുന്നത്.
47 അംഗങ്ങളാണ് അയർലന്റിലേക്ക് വരാനൊരുങ്ങിയത്. ഐറിഷ് ഇമിഗ്രേഷൻ സർവ്വീസ് ആണ് ഇവരുടെ അപേക്ഷ നിരസിച്ചത്. ഇതിനുള്ള കാരണം വ്യക്തമല്ല. വിസ നിഷേധിച്ചത് നിരാശാജനകമാണെന്ന് ജിഎഎ പലസ്തീൻ പ്രതികരിച്ചു. നടപടിയ്ക്കെതിരെ ഉടൻ തന്നെ അപ്പീൽ നൽകുമെന്നും ജിഎഎ പലസ്തീൻ വ്യക്തമാക്കി.
Discussion about this post

