ഡബ്ലിൻ: അയർലന്റിൽ ചൂട് വർദ്ധിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. രാജ്യവ്യാപകമായി മെറ്റ് ഐറാൻ യെല്ലാ വാണിംഗ് പുറപ്പെടുവിച്ചു. നാളെ ഉച്ച മുതൽ ആരംഭിക്കുന്ന മുന്നറിയിപ്പ് ഞായറാഴ്ച വരെ തുടരും.
കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലോങ്ഫോർഡ്, ലൗത്ത്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, കാവൻ, മോനാഗൻ, റോസ്കോമൺ, ടിപ്പററി എന്നീ കൗണ്ടികളിൽ പ്രത്യേകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ ഉച്ച മുതൽ ഈ കൗണ്ടികളിൽ ആരംഭിക്കുന്ന യെല്ലോ വാണിംഗ് ശനിയാഴ്ച വൈകീട്ടുവരെ തുടരും.
രാജ്യത്തെ താപനില 30 ഡിഗ്രിവരെ ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്. മെർക്കുറിയുടെ നില ഉയരാനും സാദ്ധ്യതയുണ്ട്.
Discussion about this post

