- കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ച ; അന്വേഷണം അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച്
- 300 കിലോമീറ്റർ വരെ പ്രവർത്തന പരിധി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ
- അച്ഛന്റെ ഘാതകനായി കാത്തിരിപ്പ് ; ജാമ്യത്തിലിറങ്ങിയപ്പോൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ
- രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം, നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം 28 ന് ; പ്രധാനമന്ത്രി എത്തും
- കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
- കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് അനുവദിച്ചേക്കും : അരുവിക്കര വേണമെന്ന് ശിവകുമാർ
- ‘ ഇവിടെ എല്ലാവരും സനാതനികളാണ് , സാറാ അലിഖാനും അങ്ങനെ എഴുതി നൽകണം , അതിൽ എന്താണ് എതിർപ്പ് ‘ ; കങ്കണ
- ഫെർമനാഗിൽ വാഹനാപകടം; 30 കാരി മരിച്ചു
Author: sreejithakvijayan
ഡബ്ലിൻ: അയർലന്റിൽ ഭക്ഷ്യോത്പന്നങ്ങൾക്കും പാനീയങ്ങൾക്കും വില വർദ്ധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവയുടെ വിലയിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. പണപ്പെരുപ്പമാണ് ഭക്ഷ്യ വസ്തുക്കളുടെയും പാനീയങ്ങളുടെയും വില വർദ്ധനവിന് കാരണമാകുന്നത് എന്നും സിഎസ്ഒ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ജൂൺ മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ പണപ്പെരുപ്പം ഇരട്ടിയായിട്ടുണ്ട്. ഇത് രാജ്യവ്യാപകമായി സാധനങ്ങളുടെ വില ഉയരാൻ കാരണമായി. കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് പ്രകാരം ഈ വർഷം ജൂണിൽ 454 ഗ്രാം ബട്ടറിന്റെ വില 28 ശതമാനം വർദ്ധിച്ചു. മറ്റ് പാലുത്പന്നങ്ങളുടെ വിലയിലും വർദ്ധനവുണ്ട്. പാൽ, ചീസ് എന്നിവയുടെ വിലയിൽ കഴിഞ്ഞ 12 മാസത്തിനിടെ വലിയ വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഡബ്ലിൻ: വിസ നിഷേധിച്ചതിന് പിന്നാലെ ഐറിഷ് അധികൃതർക്ക് അപേക്ഷ നൽകി ജിഎഎ പലസ്തീൻ പ്രതിനിധി. വിസ നിഷേധിച്ച നടപടി പുന:പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ സ്വപ്‌നം ഇല്ലാതാക്കരുതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ജിഎഎ പലസ്തീൻ പ്രതിനിധി പ്രതികരിച്ചു. ഇന്നലെയാണ് ജിഎഎ അംഗങ്ങളുടെ വിസ അപേക്ഷ ഐറിഷ് അധികൃതർ തള്ളിയത്. അപേക്ഷ തള്ളിയതിന്റെ കാരണം വ്യക്തമല്ല. 33 കുട്ടികളും 14 പരിശീലകരുമായിരുന്നു അയർലന്റിലേക്ക് വേനൽക്കാല പര്യടനത്തിനായി വരാൻ ഒരുങ്ങിയത്. ഈ മാസം 18 ന് ആയിരുന്നു ഇവർ അയർലന്റ് സന്ദർശിക്കാനിരുന്നത്. എന്നാൽ വിസ നിഷേധിച്ചതോടെ ഇവരുടെ സന്ദർശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കോർക്ക്: കോർക്കിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊന്തിയ സംഭവത്തിൽ അന്വേഷണം. ഇൻലാന്റ് ഫിഷറീസ് അയർലന്റ് (ഐഎഫ്‌ഐ) ആണ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. രാസവസ്തു വെള്ളത്തിൽ കലർന്നതാണ് മീനുകൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണ് ഐഎഫ്‌ഐയുടെ വിലയിരുത്തൽ. ഡഗ്ലസ് ഗ്രാമത്തിന് സമീപത്ത് കൂടി ഒഴുകുന്ന ഡഗ്ലസ് നദിയുടെ പോഷകനദിയായ ബാലിബ്രാക്കിലാണ് മീനുകൾ കൂട്ടത്തോടെ ചത്തത്. അരുവിയുടെ 1.5 കിലോ മീറ്റർ പരിധിയിൽ ആയിരുന്നു മീനുകളെ കണ്ടെത്തിയത്. ബ്രൗൺ ട്രൗട്ടും യൂറോപ്യൻ ഈലുകളുമാണ് ഇതിൽ ഏറ്റവും കൂടുതൽ. വെള്ളത്തിൽ രാസവസ്തു കലർന്ന് മലിനമായതാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അതേസമയം രാസവസ്തുക്കൾ എങ്ങനെ വെള്ളത്തിൽ കലർന്നു എന്നത് സംബന്ധിച്ച് വക്തതയില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ രാസമാലിന്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഡബ്ലിൻ: സീറ്റ് ബെൽറ്റിട്ട് വാഹനമോടിക്കാൻ മടിച്ച് അയർലന്റ് ജനത. സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിച്ചതിന് പിടിയിലാകുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വർദ്ധനവുണ്ടായെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിയമ ലംഘനത്തിന് കഴിഞ്ഞ വർഷം 5,848 പേരാണ് പിടിയിലായത്. ഗാൽവേയിൽ സീറ്റ് ബെൽറ്റ് നിയമ ലംഘനത്തിന് പിടിയിലാകുന്നവരുടെ എണ്ണത്തിൽ 95 ശതമാനം വർദ്ധനവാണ് ഉണ്ടായത്. കെറിയിൽ 72 ശതമാനവും വർദ്ധിച്ചു. വേനൽക്കാലത്താണ് സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിച്ചതിന് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. അതേസമയം സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിൽ യൂറോപ്യൻ പാർലമെന്റ് ട്രാൻസ്‌പോർട്ട് കമ്മിറ്റി സബ്‌സ്റ്റിട്ട്യൂട്ട് അംഗവും, അയർലന്റ് സൗത്ത് എംഇപിയുമായ സിന്തിയ മിർച്ചു ആശങ്ക പ്രകടിപ്പിച്ചു.
വാട്ടർഫോർഡ്: വാട്ടർഫോർഡിൽ വീണ്ടും തീപിടിത്തം. മുൻ വാട്ടർഫോർഡ് ക്രിസ്റ്റൽ ലെഷൻ സെന്റർ പ്രവർത്തിച്ചിരുന്ന സ്ഥലത്തിന് പുറക് വശത്തായിട്ടായിരുന്നു തീപിടിത്തം ഉണ്ടായത്. വാട്ടർഫോർഡ് ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയം ആയി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉയർന്ന താപനിലയാണ് തീപിടിത്തത്തിന് കാരണം ആയത് എന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച വില്യംസ്ടൗൺ പ്രദേശത്തും തീപിടിത്തം റിപ്പോർട്ട് ചെയ്തിരുന്നു. ഡീർപാർക്ക് എസ്റ്റേറ്റിന് സമീപത്തെ ഔട്ടർ റിംഗ് റോഡിൽ ആയിരുന്നു തീടിപിടിത്തം റിപ്പോർട്ട് ചെയ്തത്. വൈകീട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. ഉടൻ തന്നെ ഫയർഫോഴ്‌സ് എത്തി തീ അണച്ചു.
വിക്ലോ: കൗണ്ടി വിക്ലോയിൽ വാഹനാപകടം. സംഭവത്തിൽ 20 കാരിയായ യുവതിയ്ക്ക് സാരമായി പരിക്കേറ്റു.ഡൺലാവിനിലെ ഗ്രഞ്ച് ബെഗിൽ ആയിരുന്നു സംഭവം. ഇന്നലെ വൈകീട്ട് 6.25 ഓടെയായിരുന്നു അപകടം ഉണ്ടായത്. യുവതി ഓടിച്ച കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാലട്ട് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് യുവതി ചികിത്സയിൽ കഴിയുന്നത്. അപകടത്തിന് പിന്നാലെ റോഡ് അൽപ്പ നേരത്തേയ്ക്ക് അടച്ചിട്ടു.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ബോൺഫയർ നീക്കം ചെയ്യാൻ സഹായിക്കില്ലെന്ന് നോർതേൺ അയർലന്റ് പോലീസ്. ഇക്കാര്യം ബെൽഫാസ്റ്റ് സിറ്റി കൗൺസിലിനെ പോലീസ് അറിയിച്ചു. ബോൺഫയർ നീക്കം ചെയ്യുന്നത് വലിയ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സഹായം നൽകാൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു ബോൺഫയർ നീക്കം ചെയ്യാൻ കോൺട്രാക്ടർമാരെ സഹായിക്കണമെന്ന് കൗൺസിൽ പോലീസിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ സഹായം നൽകാൻ കഴിയില്ലെന്നാണ് പോലീസിന്റെ നിലപാട്. സൗത്ത് ബെൽഫാസ്റ്റിലെ മെറിഡി സ്ട്രീറ്റിലാണ് ബോൺഫയർ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പിന്നിലായി ഇലക്ട്രിക് സബ്‌സ്റ്റേഷൻ സ്ഥിതിചെയ്യുന്നുണ്ട്. ബോൺഫയറിന് തീയിടുന്നത് സബ്‌സ്റ്റേഷനിൽ തീപടരാൻ കാരണമാകുമെന്ന ആശങ്കയെ തുടർന്നാണ് നീക്കം ചെയ്യാൻ കൗൺസിൽ തീരുമാനിച്ചത്.
ഡബ്ലിൻ: വയോധികകൊലപ്പെട്ട കേസിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. 45 കാരനാണ് കോടതി നാല് വർഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചത്. 2023 സെപ്തംബർ എട്ടിന് ഉണ്ടായ സംഭവത്തിലാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. 84 കാരി ആണ് കൊല്ലപ്പെട്ടത്. ഡീർപാർക്ക് പ്ലേസ് സ്വദേശിയായ ഫിലിപ്പ് ഒർമോണ്ട് ആണ് കുറ്റക്കാരൻ. ഇയാൾ 84 കാരിയെ കാറുകൊണ്ട് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വയോധികയ്ക്ക് സാരമായി പരിക്കേറ്റെന്ന് വ്യക്തമായിട്ടും ഇയാൾ വാഹനം നിർത്താതെ കടന്ന് കളഞ്ഞു. ഫിലിപ്പിന്റെ അപകടകരമായ ഡ്രൈവിംഗ് ആണ് 84 കാരിയുടെ മരണത്തിന് ഇടയാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നായിരുന്നു കോടതി ജയിൽ ശിക്ഷ വിധിച്ചത്.
ഡബ്ലിൻ: ഡബ്ലിനിലെ ഡ്രൈനേജ് പദ്ധതിയ്ക്ക് അനുമതി നൽകി ആസൂത്രണ ബോർഡ്. പദ്ധതി ഉടൻ നടപ്പിലാക്കും. ഡബ്ലിനിലെ ഏറ്റവും വലിയ ഡ്രൈനേജ് പദ്ധതിയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഉയിസ് ഐറാനാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. നോർത്ത് ഡബ്ലിനും മീത്ത്, കിൽഡെയർ എന്നിവിടങ്ങളുടെ ചില ഭാഗങ്ങളും ഉൾപ്പെടുത്തിയാണ് പദ്ധതി. 50 മില്യൺ ആളുകൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. അതേസമയം പദ്ധതിയോട് ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ എട്ട് ആഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിൻ ബസിലെ ഡ്രൈവർമാർക്ക് ശുചിമുറി അനുവദിക്കുന്നതിനെ എതിർത്ത് പ്രദേശവാസികൾ. ശുചിമുറി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കിംഗ്സ്റ്റൺ റസിഡന്റ്‌സ് അസോസിയേഷൻ ആസൂത്രണ ബോർഡിന് അപേക്ഷ നൽകി. ബസ് റൂട്ട് ടെർമിനസിന് സമീപം പോർട്ടബിൾ ടോയ്‌ലറ്റുകൾ ബസ് ഡ്രൈവർമാർക്കായി സജ്ജീകരിക്കാനാണ് അധികൃതരുടെ നീക്കം. ഡൺ ലാവോഘെയർ റാത്ത്ഡൗൺ കൗണ്ടി കൗൺസിലാണ് ഡ്രൈവർമാരുടെ ക്ഷേമത്തിനായി ശുചിമുറി ഒരുക്കി നൽകാൻ തീരുമാനിച്ചത്. എന്നാൽ ഈ ശുചിമുറികൾ പിന്നീട് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. 270 ഓളം വീട്ടുകാരാണ് ആസൂത്രണ ബോർഡിന് നൽകിയ അപേക്ഷയിൽ ഒപ്പുവച്ചിരിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
