ഡബ്ലിൻ: അപ്പാർട്ടമെന്റിന്റെ വലിപ്പം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗനിർദ്ദേശത്തിന് അംഗീകാരം നൽകി മന്ത്രിസഭ. ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ പുതിയ സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളുടെ വലിപ്പം 32 സ്ക്വയർ മീറ്ററായി കുറയും.
സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളുടെ മിനിമം വലിപ്പം 37 സ്ക്വയർ മീറ്ററായിരുന്നു. ഇതാണ് 32 ആക്കി കുറച്ചത്. വൺ ബെഡ്റൂം അപ്പാർട്ട്മെന്റ് 45 സ്ക്വയർ മീറ്ററായും ടു ബെഡ്റൂം അപ്പാർട്ട്മെന്റിന്റെ വലിപ്പം 63 സ്ക്വയർ മീറ്ററായും കുറയും. ഇനി മുതൽ 73 സ്ക്വയർ മീറ്റർ വലിപ്പത്തിലാകും ടു ബെഡ്റൂം അപ്പാർട്ട്മെന്റുകളുടെ നിർമ്മാണം. ത്രീ ബെഡ്റൂം അപ്പാർട്ട്മെന്റുകളുടെ വലിപ്പം 76 സ്ക്വയർ മീറ്ററായും 90 സ്ക്വയർ മീറ്ററായും കുറയും. ലിഫ്റ്റ്, സ്റ്റെയർവെൽ എന്നിവയ്ക്കുള്ള നിർദ്ദേശങ്ങളിലും ഇളവ് വരും.

