ഡബ്ലിൻ: ഡബ്ലിനിലെ ഡ്രൈനേജ് പദ്ധതിയ്ക്ക് അനുമതി നൽകി ആസൂത്രണ ബോർഡ്. പദ്ധതി ഉടൻ നടപ്പിലാക്കും. ഡബ്ലിനിലെ ഏറ്റവും വലിയ ഡ്രൈനേജ് പദ്ധതിയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.
ഉയിസ് ഐറാനാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. നോർത്ത് ഡബ്ലിനും മീത്ത്, കിൽഡെയർ എന്നിവിടങ്ങളുടെ ചില ഭാഗങ്ങളും ഉൾപ്പെടുത്തിയാണ് പദ്ധതി. 50 മില്യൺ ആളുകൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. അതേസമയം പദ്ധതിയോട് ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ എട്ട് ആഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

