ഡബ്ലിൻ: സീറ്റ് ബെൽറ്റിട്ട് വാഹനമോടിക്കാൻ മടിച്ച് അയർലന്റ് ജനത. സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിച്ചതിന് പിടിയിലാകുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വർദ്ധനവുണ്ടായെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിയമ ലംഘനത്തിന് കഴിഞ്ഞ വർഷം 5,848 പേരാണ് പിടിയിലായത്.
ഗാൽവേയിൽ സീറ്റ് ബെൽറ്റ് നിയമ ലംഘനത്തിന് പിടിയിലാകുന്നവരുടെ എണ്ണത്തിൽ 95 ശതമാനം വർദ്ധനവാണ് ഉണ്ടായത്. കെറിയിൽ 72 ശതമാനവും വർദ്ധിച്ചു. വേനൽക്കാലത്താണ് സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിച്ചതിന് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. അതേസമയം സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിൽ യൂറോപ്യൻ പാർലമെന്റ് ട്രാൻസ്പോർട്ട് കമ്മിറ്റി സബ്സ്റ്റിട്ട്യൂട്ട് അംഗവും, അയർലന്റ് സൗത്ത് എംഇപിയുമായ സിന്തിയ മിർച്ചു ആശങ്ക പ്രകടിപ്പിച്ചു.

