ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ബോൺഫയർ നീക്കം ചെയ്യാൻ സഹായിക്കില്ലെന്ന് നോർതേൺ അയർലന്റ് പോലീസ്. ഇക്കാര്യം ബെൽഫാസ്റ്റ് സിറ്റി കൗൺസിലിനെ പോലീസ് അറിയിച്ചു. ബോൺഫയർ നീക്കം ചെയ്യുന്നത് വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സഹായം നൽകാൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസമായിരുന്നു ബോൺഫയർ നീക്കം ചെയ്യാൻ കോൺട്രാക്ടർമാരെ സഹായിക്കണമെന്ന് കൗൺസിൽ പോലീസിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ സഹായം നൽകാൻ കഴിയില്ലെന്നാണ് പോലീസിന്റെ നിലപാട്.
സൗത്ത് ബെൽഫാസ്റ്റിലെ മെറിഡി സ്ട്രീറ്റിലാണ് ബോൺഫയർ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പിന്നിലായി ഇലക്ട്രിക് സബ്സ്റ്റേഷൻ സ്ഥിതിചെയ്യുന്നുണ്ട്. ബോൺഫയറിന് തീയിടുന്നത് സബ്സ്റ്റേഷനിൽ തീപടരാൻ കാരണമാകുമെന്ന ആശങ്കയെ തുടർന്നാണ് നീക്കം ചെയ്യാൻ കൗൺസിൽ തീരുമാനിച്ചത്.

