വാട്ടർഫോർഡ്: വാട്ടർഫോർഡിൽ വീണ്ടും തീപിടിത്തം. മുൻ വാട്ടർഫോർഡ് ക്രിസ്റ്റൽ ലെഷൻ സെന്റർ പ്രവർത്തിച്ചിരുന്ന സ്ഥലത്തിന് പുറക് വശത്തായിട്ടായിരുന്നു തീപിടിത്തം ഉണ്ടായത്. വാട്ടർഫോർഡ് ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയം ആയി.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉയർന്ന താപനിലയാണ് തീപിടിത്തത്തിന് കാരണം ആയത് എന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച വില്യംസ്ടൗൺ പ്രദേശത്തും തീപിടിത്തം റിപ്പോർട്ട് ചെയ്തിരുന്നു.
ഡീർപാർക്ക് എസ്റ്റേറ്റിന് സമീപത്തെ ഔട്ടർ റിംഗ് റോഡിൽ ആയിരുന്നു തീടിപിടിത്തം റിപ്പോർട്ട് ചെയ്തത്. വൈകീട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. ഉടൻ തന്നെ ഫയർഫോഴ്സ് എത്തി തീ അണച്ചു.
Discussion about this post

