കോർക്ക്: കോർക്കിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊന്തിയ സംഭവത്തിൽ അന്വേഷണം. ഇൻലാന്റ് ഫിഷറീസ് അയർലന്റ് (ഐഎഫ്ഐ) ആണ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. രാസവസ്തു വെള്ളത്തിൽ കലർന്നതാണ് മീനുകൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണ് ഐഎഫ്ഐയുടെ വിലയിരുത്തൽ.
ഡഗ്ലസ് ഗ്രാമത്തിന് സമീപത്ത് കൂടി ഒഴുകുന്ന ഡഗ്ലസ് നദിയുടെ പോഷകനദിയായ ബാലിബ്രാക്കിലാണ് മീനുകൾ കൂട്ടത്തോടെ ചത്തത്. അരുവിയുടെ 1.5 കിലോ മീറ്റർ പരിധിയിൽ ആയിരുന്നു മീനുകളെ കണ്ടെത്തിയത്. ബ്രൗൺ ട്രൗട്ടും യൂറോപ്യൻ ഈലുകളുമാണ് ഇതിൽ ഏറ്റവും കൂടുതൽ. വെള്ളത്തിൽ രാസവസ്തു കലർന്ന് മലിനമായതാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അതേസമയം രാസവസ്തുക്കൾ എങ്ങനെ വെള്ളത്തിൽ കലർന്നു എന്നത് സംബന്ധിച്ച് വക്തതയില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ രാസമാലിന്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

