ഡബ്ലിൻ: വിസ നിഷേധിച്ചതിന് പിന്നാലെ ഐറിഷ് അധികൃതർക്ക് അപേക്ഷ നൽകി ജിഎഎ പലസ്തീൻ പ്രതിനിധി. വിസ നിഷേധിച്ച നടപടി പുന:പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ സ്വപ്നം ഇല്ലാതാക്കരുതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ജിഎഎ പലസ്തീൻ പ്രതിനിധി പ്രതികരിച്ചു.
ഇന്നലെയാണ് ജിഎഎ അംഗങ്ങളുടെ വിസ അപേക്ഷ ഐറിഷ് അധികൃതർ തള്ളിയത്. അപേക്ഷ തള്ളിയതിന്റെ കാരണം വ്യക്തമല്ല. 33 കുട്ടികളും 14 പരിശീലകരുമായിരുന്നു അയർലന്റിലേക്ക് വേനൽക്കാല പര്യടനത്തിനായി വരാൻ ഒരുങ്ങിയത്. ഈ മാസം 18 ന് ആയിരുന്നു ഇവർ അയർലന്റ് സന്ദർശിക്കാനിരുന്നത്. എന്നാൽ വിസ നിഷേധിച്ചതോടെ ഇവരുടെ സന്ദർശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
Discussion about this post

