ഡബ്ലിൻ: ഡബ്ലിൻ ബസിലെ ഡ്രൈവർമാർക്ക് ശുചിമുറി അനുവദിക്കുന്നതിനെ എതിർത്ത് പ്രദേശവാസികൾ. ശുചിമുറി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കിംഗ്സ്റ്റൺ റസിഡന്റ്സ് അസോസിയേഷൻ ആസൂത്രണ ബോർഡിന് അപേക്ഷ നൽകി. ബസ് റൂട്ട് ടെർമിനസിന് സമീപം പോർട്ടബിൾ ടോയ്ലറ്റുകൾ ബസ് ഡ്രൈവർമാർക്കായി സജ്ജീകരിക്കാനാണ് അധികൃതരുടെ നീക്കം.
ഡൺ ലാവോഘെയർ റാത്ത്ഡൗൺ കൗണ്ടി കൗൺസിലാണ് ഡ്രൈവർമാരുടെ ക്ഷേമത്തിനായി ശുചിമുറി ഒരുക്കി നൽകാൻ തീരുമാനിച്ചത്. എന്നാൽ ഈ ശുചിമുറികൾ പിന്നീട് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. 270 ഓളം വീട്ടുകാരാണ് ആസൂത്രണ ബോർഡിന് നൽകിയ അപേക്ഷയിൽ ഒപ്പുവച്ചിരിക്കുന്നത്.
Discussion about this post

