ഡബ്ലിൻ: വയോധികകൊലപ്പെട്ട കേസിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. 45 കാരനാണ് കോടതി നാല് വർഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചത്. 2023 സെപ്തംബർ എട്ടിന് ഉണ്ടായ സംഭവത്തിലാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.
84 കാരി ആണ് കൊല്ലപ്പെട്ടത്. ഡീർപാർക്ക് പ്ലേസ് സ്വദേശിയായ ഫിലിപ്പ് ഒർമോണ്ട് ആണ് കുറ്റക്കാരൻ. ഇയാൾ 84 കാരിയെ കാറുകൊണ്ട് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വയോധികയ്ക്ക് സാരമായി പരിക്കേറ്റെന്ന് വ്യക്തമായിട്ടും ഇയാൾ വാഹനം നിർത്താതെ കടന്ന് കളഞ്ഞു. ഫിലിപ്പിന്റെ അപകടകരമായ ഡ്രൈവിംഗ് ആണ് 84 കാരിയുടെ മരണത്തിന് ഇടയാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നായിരുന്നു കോടതി ജയിൽ ശിക്ഷ വിധിച്ചത്.
Discussion about this post

