Author: sreejithakvijayan

ഡബ്ലിൻ: അപ്പാർട്ട്‌മെന്റുകളുടെ വലിപ്പം കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ജനങ്ങൾ. അപ്പാർട്ട്‌മെന്റുകളുടെ വലിപ്പം കുറയുന്നത് ആവശ്യങ്ങൾ നിറവേറ്റുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നാണ് ജനങ്ങളുടെ വിലയിരുത്തൽ. കുട്ടികളുമായി ഇത്തരം അപ്പാർട്ട്‌മെന്റിൽ ജീവിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ആളുകൾ പറയുന്നു. വലിപ്പം കുറഞ്ഞ അപ്പാർട്ട്‌മെന്റുകൾ കുടുംബങ്ങൾ, കുട്ടികൾ, പ്രായമായവർ തുടങ്ങിയവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കും എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന് പ്രമുഖ ഭവന വിദഗ്ധയായ ഓർല ഹെഗാർട്ടി പറഞ്ഞു. 32 ചതുരശ്ര മീറ്റർ എന്നത് വളരെ ചെറിയ സ്ഥലമാണ്. ഒരു ഹോട്ടൽ മുറിയെക്കാളും കുറഞ്ഞ സ്ഥലം. ഇത് ഒരു പക്ഷെ ആളുകളുടെ മാനസിക ആരോഗ്യത്തെ ബാധിക്കാമെന്നും ഹെഗാർട്ടി കൂട്ടിച്ചേർത്തു.

Read More

ലിമെറിക്: വളർത്താനുള്ള അനുമതി തേടി എക്‌സ്എൽ ബുള്ളി ഡോഗുകളെ ഏറ്റവും കൂടുതൽ പേർ അധികൃതർക്ക് മുൻപിൽ ഹാജരാക്കിയത് ലിമെറിക്കിൽ. ലിമെറിക് സിറ്റി- കൗണ്ടി കൗൺസിലുകൾക്ക് മുൻപാകെ 13 നായ്ക്കളെയാണ് ഉടമകൾ ഹാജരാക്കിയത്. രാജ്യവ്യാപകമായി ഇതുവരെ 60 എക്‌സ്എൽ ബുള്ളി ഡോഗുകളെ അധികൃതർക്ക് മുൻപിൽ ഹാജരാക്കിയെന്നാണ് റിപ്പോർട്ട്. കൃഷിവകുപ്പാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് എക്‌സ്എൽ ബുള്ളി ഡോഗുകളെ വളർത്തുന്നതും വിൽക്കുന്നതും നിയമവിരുദ്ധമാണെന്ന് കാട്ടി സർക്കാർ ഉത്തരവിട്ടത്. നായ്ക്കളെ വളർത്താൻ ആഗ്രഹിക്കുന്നവർ നായ്ക്കളെ അധികൃതർക്ക് മുൻപിൽ ഹാജരാക്കി മതിയായ സർട്ടിഫിക്കേറ്റുകളും ലൈസൻസുകളും വാങ്ങണം എന്നും നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടമകൾ നായ്ക്കളെ ഹാജരാക്കുന്നത്.

Read More

ഡബ്ലിൻ: യൂറോപ്യൻ ഒളിമ്പിക് ഫെസ്റ്റിവലിൽ വിജയ പ്രതീക്ഷയിൽ ഐറിഷ് മലയാളിയായ കൊച്ച് മിടുക്കി. ഡബ്ലിനിൽ നിന്നുള്ള ഹന്ന ഷോച്ചനാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. യൂത്ത് ഒളിമ്പിക് ഫെസ്റ്റിവലിൽ ബാഡ്മിന്റൺ സിംഗിൾസിലും മിക്‌സ്ഡ് ഡബിൾസിലുമാണ് ഹന്ന അയർലന്റിന്റെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ടിപ്പററി സ്വദേശിയായ ലൂക്ക് മാർക്‌സാണ് ഹന്നയ്‌ക്കൊപ്പം അയർലന്റിന് വേണ്ടി മത്സരിക്കുന്ന മറ്റൊരു താരം. ജൂലൈ 20 മുതൽ 26 വരെ സ്‌കോപ്‌ജെയിലാണ് യൂത്ത് ഒളിമ്പിക് ഫെസ്റ്റിവൽ നടക്കുക.

Read More

ഡബ്ലിൻ: അയർലന്റിൽ രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ വൻ ലഹരി ശേഖരം കണ്ടെടുത്തു. കൗണ്ടി ലോയിസ്, ഡബ്ലിൻ എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന. ഇരു സംഭവങ്ങളിലുമായി ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ പക്കൽ നിന്നും 2.2 മില്യൺ യൂറോ വിലവരുന്ന ലഹരിവസ്തുക്കൾ പിടികൂടി. കൗണ്ടി ലോയിസിൽ എം7 മോട്ടോർവേയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ ആയിരുന്നു ലഹരി പിടിച്ചെടുത്തത്. വാഹനത്തിൽ നിന്നും 1,00000 യൂറോ വിലവരുന്ന കൊക്കൈയ്ൻ ആണ് പിടിച്ചെടുത്തത് എന്ന് പോലീസ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാവിനെ പിടികൂടിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഡബ്ലിനിൽ വൻ ലഹരിശേഖരം പിടിച്ചെടുത്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1,6000 യൂറോ വിലവരുന്ന കഞ്ചാവ്, 1.2 മില്യൺ യൂറോ വിലവരുന്ന കെറ്റാമിൻ, 5,30000 യൂറോ വിലവരുന്ന കൊക്കെയ്ൻ, 2,10,000 യൂറോ വിലരുന്ന ഡയമോർഫിൻ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ പണവും പിടിച്ചെടുത്തിരുന്നു.

Read More

ഡബ്ലിൻ: ഷീലാ പാലസിന് കീഴിലെ റെസ്റ്റോ പബ്ബ് ഇന്ന് മുതൽ ഡബ്ലിനിൽ പ്രവർത്തനം ആരംഭിക്കും. സെന്റ് സ്റ്റീഫൻസ് ഗ്രീനിലെ പബ്ബ് സിനിമാ താരം ഹണി റോസ് ഉദ്ഘാടനം ചെയ്യും. അർണോൾഡ് ഷ്വാർസ്‌നെഗറും സിൽവസ്റ്റർ സ്റ്റലോണും ഉടമകളായിരുന്ന ഡബ്ലിനിലെ പ്രശസ്തമായ പബ്ബ് ആണ് ഷീലാ പാലസിന് സ്വന്തമായിരിക്കുന്നത്. ഇന്ന് വൈകീട്ട് എട്ട് മണിയോടെയാണ് ഉദ്ഘാടനം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഔറ ബാൻഡ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഡിജെയും ഉണ്ടാകും. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനങ്ങൾക്ക് പ്രിയപ്പെട്ടതായി മാറിയ റെസ്‌റ്റോറന്റ് ആണ് ഷീലാ പാലസ്. റെസ്‌റ്റോറന്റുമായി ചേർത്തുകൊണ്ട് ഏറ്റവും വലിയ നെറ്റ് ക്ലബ്ബായിട്ടാണ് റെസ്റ്റോ പബ്ബ് നവീകരിച്ചിരിക്കുന്നത്.

Read More

ബെൽഫാസ്റ്റ്: ട്വെൽത്ത് ഓഫ് ജൂലൈ ആഘോഷമാക്കി നോർതേൺ അയർലന്റിലെ ജനങ്ങൾ. പതിനായിരക്കണക്കിന് പേർ ആഘോഷപരിപാടിയുടെ ഭാഗമായി. ശക്തമായ ചൂടിനെ അവഗണിച്ചായിരുന്നു ആളുകൾ പരേഡിൽ ഉൾപ്പെടെ പങ്കുകൊണ്ടത്. നോർതേൺ അയർലന്റിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഓറഞ്ച് ഓർഡർ പരേഡ് നടന്നു. നിരവധി ആളുകളാണ് പരേഡിൽ പങ്കെടുത്തത്. 19 ഓളം സ്ഥലങ്ങളിലാണ് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയായിരുന്നു പരേഡിൽ ആളുകൾ മാർച്ച് നടത്തിയത്. ബെൽഫാസ്റ്റിൽ നടന്ന പരിപാടിയിൽ ഡിയുപി നേതാവ് ഗാവിൻ റോബിൻസൻ പ്രസംഗിച്ചു. ലിസ്‌ബേണിൽ നടന്ന പരേഡിൽ വടക്കൻ അയർലണ്ടിന്റെ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ-പെഞ്ചലി പങ്കുകൊണ്ട് സംസാരിച്ചു. ആൻഡ്രിമിൽ നടന്ന പരേഡിൽ അൾസ്റ്റർ യൂണിയനിസ്റ്റ് എംപി റോബിൻ സ്വാനും പങ്കുകൊണ്ടു.

Read More

ഡബ്ലിൻ: അയർലന്റിലെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനമായി ശനിയാഴ്ച. അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. 31.1 ഡിഗ്രി സെൽഷ്യസ് ആണ് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. കൗണ്ടി റോസ്‌കോമണിലെ മൗണ്ട് ദില്ലനിൽ ആയിരുന്നു രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയായ 31 ഡിഗ്രി രേഖപ്പെടുത്തിയത്. കൗണ്ടി കാർലോയിലെ ഒക്ക് പാർക്ക്, ഷാനൻ വിമാനത്താവളം, മുള്ളിംഗർ എന്നിവിടങ്ങളിൽ താപനില 30 ഡിഗ്രിയും രേഖപ്പെടുത്തി. കൗണ്ടി ഡെറിയിലെ മഗില്ലിഗണിലും 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ ആയിരുന്നു താപനില. നിലവിൽ ഉഷ്ണതരംഗമുള്ള പോർച്ചുഗൽ, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ അനുഭവപ്പെടുന്നതിനെക്കാൾ ഉയർന്ന താപനിലയായിരുന്നു അയർലന്റിന്റെ പലഭാഗങ്ങളിലും അനുഭവപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ.

Read More

ഡബ്ലിൻ: അയർലന്റിൽ പുതുതലമുറയ്ക്കിടയിൽ വാപ്പിന്റെയും കഞ്ചാവിന്റെയും ഉപയോഗം വർദ്ധിക്കുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഐറിഷ് ആരോഗ്യസർവ്വേയിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ. അതേസമയം പഴയ തലമുറയെ അപേക്ഷിച്ച് പുതുതലമുറയ്ക്കിടയിൽ മദ്യത്തിന്റെ ഉപയോഗം കുറവാണെന്നും സർവ്വേയിൽ ചൂണ്ടിക്കാട്ടുന്നു. 55 നും 64 നും ഇടയിൽ പ്രായമുള്ള 56 ശതമാനം പേർ തങ്ങൾ ആഴ്ചയിൽ ഒരിക്കൽ മദ്യപിക്കുമെന്ന് സർവ്വേയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം 18 നും 24 നും ഇടയിൽ പ്രായമുള്ള 27 ശതമാനം പേരാണ് തങ്ങൾ ആഴ്ചയിൽ ഒരിക്കൽ മദ്യപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 18 നും 34 നും ഇടയിലുള്ള 23 ശതമാനം പേർ ദിവസേനയോ വല്ലപ്പോഴുമോ വാപ്പ് ഉപയോഗിക്കുന്നവരാണ്. 18 നും 24 നും ഇടയിലുള്ള 22.1 ശതമാനം പേർ കഞ്ചാവ് ഉപയോഗിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം 45 നും 55 നും ഇടയിൽ പ്രായമുള്ള 5.5 ശതമാനം പേരാണ് കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

Read More

ഡബ്ലിൻ: മുൻ പങ്കാളിയെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മുൻ പോലീസുകാരന് തടവ്. 20 മാസത്തേയ്ക്കാണ് കോടതി തടവ് ശിക്ഷവിധിച്ചത്. ഡബ്ലിൻ സ്വദേശിയായ ഇയാൻ ഗില്ലനെയാണ് കോടതി ശിക്ഷിച്ചത്. 2021 ഡിസംബർ 21 നായിരുന്നു സംഭവം. മുൻ പങ്കാളിയായ ജെന്നിഫർ ക്ലിന്റനെ ആണ് ഇയാൻ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇതോടെ ജെന്നിഫർ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ ജെന്നിഫറിനെ ആക്രമിച്ചതായി ഇയാൻ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇതിന് ശേഷമാണ് കോടതി ശിക്ഷവിധിച്ചത്.

Read More

ലിമെറിക്: ലിമെറിക്കിൽ വയോധികന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുകാരനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആയിരുന്നു 70 കാരനെ ഗുരുതരമായ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാട്ടർഗേറ്റ് മേഖലയിൽ ആയിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു 70 കാരനെ വീടിന് പുറത്ത് പരിക്കേറ്റ നിലയിൽ കണ്ടത്. വിവരം അറിഞ്ഞയുടൻ പോലീസ് എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് പിന്നാലെ പോലീസ് കേസ് എടുത്ത് ഊർജ്ജിത അന്വേഷണം നടത്തിയിരുന്നു. ഇതിനൊടുവിലാണ് 40 കാരനെ അറസ്റ്റ് ചെയ്തത്.ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read More