വിക്ലോ: കൗണ്ടി വിക്ലോയിൽ വാഹനാപകടം. സംഭവത്തിൽ 20 കാരിയായ യുവതിയ്ക്ക് സാരമായി പരിക്കേറ്റു.ഡൺലാവിനിലെ ഗ്രഞ്ച് ബെഗിൽ ആയിരുന്നു സംഭവം.
ഇന്നലെ വൈകീട്ട് 6.25 ഓടെയായിരുന്നു അപകടം ഉണ്ടായത്. യുവതി ഓടിച്ച കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാലട്ട് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് യുവതി ചികിത്സയിൽ കഴിയുന്നത്. അപകടത്തിന് പിന്നാലെ റോഡ് അൽപ്പ നേരത്തേയ്ക്ക് അടച്ചിട്ടു.
Discussion about this post

