ഡബ്ലിൻ: അയർലന്റിൽ രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ വൻ ലഹരി ശേഖരം കണ്ടെടുത്തു. കൗണ്ടി ലോയിസ്, ഡബ്ലിൻ എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന. ഇരു സംഭവങ്ങളിലുമായി ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ പക്കൽ നിന്നും 2.2 മില്യൺ യൂറോ വിലവരുന്ന ലഹരിവസ്തുക്കൾ പിടികൂടി.
കൗണ്ടി ലോയിസിൽ എം7 മോട്ടോർവേയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ ആയിരുന്നു ലഹരി പിടിച്ചെടുത്തത്. വാഹനത്തിൽ നിന്നും 1,00000 യൂറോ വിലവരുന്ന കൊക്കൈയ്ൻ ആണ് പിടിച്ചെടുത്തത് എന്ന് പോലീസ് അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാവിനെ പിടികൂടിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഡബ്ലിനിൽ വൻ ലഹരിശേഖരം പിടിച്ചെടുത്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1,6000 യൂറോ വിലവരുന്ന കഞ്ചാവ്, 1.2 മില്യൺ യൂറോ വിലവരുന്ന കെറ്റാമിൻ, 5,30000 യൂറോ വിലവരുന്ന കൊക്കെയ്ൻ, 2,10,000 യൂറോ വിലരുന്ന ഡയമോർഫിൻ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ പണവും പിടിച്ചെടുത്തിരുന്നു.

