ഡബ്ലിൻ: ഷീലാ പാലസിന് കീഴിലെ റെസ്റ്റോ പബ്ബ് ഇന്ന് മുതൽ ഡബ്ലിനിൽ പ്രവർത്തനം ആരംഭിക്കും. സെന്റ് സ്റ്റീഫൻസ് ഗ്രീനിലെ പബ്ബ് സിനിമാ താരം ഹണി റോസ് ഉദ്ഘാടനം ചെയ്യും. അർണോൾഡ് ഷ്വാർസ്നെഗറും സിൽവസ്റ്റർ സ്റ്റലോണും ഉടമകളായിരുന്ന ഡബ്ലിനിലെ പ്രശസ്തമായ പബ്ബ് ആണ് ഷീലാ പാലസിന് സ്വന്തമായിരിക്കുന്നത്.
ഇന്ന് വൈകീട്ട് എട്ട് മണിയോടെയാണ് ഉദ്ഘാടനം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഔറ ബാൻഡ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഡിജെയും ഉണ്ടാകും.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനങ്ങൾക്ക് പ്രിയപ്പെട്ടതായി മാറിയ റെസ്റ്റോറന്റ് ആണ് ഷീലാ പാലസ്. റെസ്റ്റോറന്റുമായി ചേർത്തുകൊണ്ട് ഏറ്റവും വലിയ നെറ്റ് ക്ലബ്ബായിട്ടാണ് റെസ്റ്റോ പബ്ബ് നവീകരിച്ചിരിക്കുന്നത്.
Discussion about this post

