ഡബ്ലിൻ: ജയിൽ മാറ്റത്തെ എതിർത്ത് നൽകിയ ഹർജിയിൽ വിവാദ അധ്യാപകൻ എനോക്ക് ബർക്കിന് തിരിച്ചടി. എനോക്കിന്റെ ഹർജി ഹൈക്കോടതി തള്ളി. ജയിൽ മാറ്റത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
മൗണ്ട്ജോയ് പ്രിസണിൽ ആയിരുന്ന എനോക്കിനെ കാസിൽറിയ ജയിലിലേക്കാണ് മാറ്റിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു ജയിൽ മാറ്റം. എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എനോക്ക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്.
Discussion about this post

