ഡബ്ലിൻ: മുൻ പങ്കാളിയെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മുൻ പോലീസുകാരന് തടവ്. 20 മാസത്തേയ്ക്കാണ് കോടതി തടവ് ശിക്ഷവിധിച്ചത്. ഡബ്ലിൻ സ്വദേശിയായ ഇയാൻ ഗില്ലനെയാണ് കോടതി ശിക്ഷിച്ചത്.
2021 ഡിസംബർ 21 നായിരുന്നു സംഭവം. മുൻ പങ്കാളിയായ ജെന്നിഫർ ക്ലിന്റനെ ആണ് ഇയാൻ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇതോടെ ജെന്നിഫർ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ ജെന്നിഫറിനെ ആക്രമിച്ചതായി ഇയാൻ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇതിന് ശേഷമാണ് കോടതി ശിക്ഷവിധിച്ചത്.
Discussion about this post

