ലിമെറിക്: വളർത്താനുള്ള അനുമതി തേടി എക്സ്എൽ ബുള്ളി ഡോഗുകളെ ഏറ്റവും കൂടുതൽ പേർ അധികൃതർക്ക് മുൻപിൽ ഹാജരാക്കിയത് ലിമെറിക്കിൽ. ലിമെറിക് സിറ്റി- കൗണ്ടി കൗൺസിലുകൾക്ക് മുൻപാകെ 13 നായ്ക്കളെയാണ് ഉടമകൾ ഹാജരാക്കിയത്. രാജ്യവ്യാപകമായി ഇതുവരെ 60 എക്സ്എൽ ബുള്ളി ഡോഗുകളെ അധികൃതർക്ക് മുൻപിൽ ഹാജരാക്കിയെന്നാണ് റിപ്പോർട്ട്. കൃഷിവകുപ്പാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് എക്സ്എൽ ബുള്ളി ഡോഗുകളെ വളർത്തുന്നതും വിൽക്കുന്നതും നിയമവിരുദ്ധമാണെന്ന് കാട്ടി സർക്കാർ ഉത്തരവിട്ടത്. നായ്ക്കളെ വളർത്താൻ ആഗ്രഹിക്കുന്നവർ നായ്ക്കളെ അധികൃതർക്ക് മുൻപിൽ ഹാജരാക്കി മതിയായ സർട്ടിഫിക്കേറ്റുകളും ലൈസൻസുകളും വാങ്ങണം എന്നും നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടമകൾ നായ്ക്കളെ ഹാജരാക്കുന്നത്.

