ബെൽഫാസ്റ്റ്: ട്വെൽത്ത് ഓഫ് ജൂലൈ ആഘോഷമാക്കി നോർതേൺ അയർലന്റിലെ ജനങ്ങൾ. പതിനായിരക്കണക്കിന് പേർ ആഘോഷപരിപാടിയുടെ ഭാഗമായി. ശക്തമായ ചൂടിനെ അവഗണിച്ചായിരുന്നു ആളുകൾ പരേഡിൽ ഉൾപ്പെടെ പങ്കുകൊണ്ടത്.
നോർതേൺ അയർലന്റിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഓറഞ്ച് ഓർഡർ പരേഡ് നടന്നു. നിരവധി ആളുകളാണ് പരേഡിൽ പങ്കെടുത്തത്. 19 ഓളം സ്ഥലങ്ങളിലാണ് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയായിരുന്നു പരേഡിൽ ആളുകൾ മാർച്ച് നടത്തിയത്.
ബെൽഫാസ്റ്റിൽ നടന്ന പരിപാടിയിൽ ഡിയുപി നേതാവ് ഗാവിൻ റോബിൻസൻ പ്രസംഗിച്ചു. ലിസ്ബേണിൽ നടന്ന പരേഡിൽ വടക്കൻ അയർലണ്ടിന്റെ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ-പെഞ്ചലി പങ്കുകൊണ്ട് സംസാരിച്ചു. ആൻഡ്രിമിൽ നടന്ന പരേഡിൽ അൾസ്റ്റർ യൂണിയനിസ്റ്റ് എംപി റോബിൻ സ്വാനും പങ്കുകൊണ്ടു.

