ഡബ്ലിൻ: അപ്പാർട്ട്മെന്റുകളുടെ വലിപ്പം കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ജനങ്ങൾ. അപ്പാർട്ട്മെന്റുകളുടെ വലിപ്പം കുറയുന്നത് ആവശ്യങ്ങൾ നിറവേറ്റുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നാണ് ജനങ്ങളുടെ വിലയിരുത്തൽ. കുട്ടികളുമായി ഇത്തരം അപ്പാർട്ട്മെന്റിൽ ജീവിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ആളുകൾ പറയുന്നു.
വലിപ്പം കുറഞ്ഞ അപ്പാർട്ട്മെന്റുകൾ കുടുംബങ്ങൾ, കുട്ടികൾ, പ്രായമായവർ തുടങ്ങിയവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കും എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന് പ്രമുഖ ഭവന വിദഗ്ധയായ ഓർല ഹെഗാർട്ടി പറഞ്ഞു. 32 ചതുരശ്ര മീറ്റർ എന്നത് വളരെ ചെറിയ സ്ഥലമാണ്. ഒരു ഹോട്ടൽ മുറിയെക്കാളും കുറഞ്ഞ സ്ഥലം. ഇത് ഒരു പക്ഷെ ആളുകളുടെ മാനസിക ആരോഗ്യത്തെ ബാധിക്കാമെന്നും ഹെഗാർട്ടി കൂട്ടിച്ചേർത്തു.

