ലിമെറിക്: ലിമെറിക്കിൽ വയോധികന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുകാരനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആയിരുന്നു 70 കാരനെ ഗുരുതരമായ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാട്ടർഗേറ്റ് മേഖലയിൽ ആയിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു 70 കാരനെ വീടിന് പുറത്ത് പരിക്കേറ്റ നിലയിൽ കണ്ടത്. വിവരം അറിഞ്ഞയുടൻ പോലീസ് എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് പിന്നാലെ പോലീസ് കേസ് എടുത്ത് ഊർജ്ജിത അന്വേഷണം നടത്തിയിരുന്നു. ഇതിനൊടുവിലാണ് 40 കാരനെ അറസ്റ്റ് ചെയ്തത്.ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

