- രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം, നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം 28 ന് ; പ്രധാനമന്ത്രി എത്തും
- കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
- കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് അനുവദിച്ചേക്കും : അരുവിക്കര വേണമെന്ന് ശിവകുമാർ
- ‘ ഇവിടെ എല്ലാവരും സനാതനികളാണ് , സാറാ അലിഖാനും അങ്ങനെ എഴുതി നൽകണം , അതിൽ എന്താണ് എതിർപ്പ് ‘ ; കങ്കണ
- ഫെർമനാഗിൽ വാഹനാപകടം; 30 കാരി മരിച്ചു
- ജയിൽ മാറ്റത്തെ എതിർത്തുള്ള ഹർജി; എനോക്ക് ബർക്കിന് തിരിച്ചടി
- യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതി അറസ്റ്റിൽ
- ജിഎഎ കോച്ച് മരിച്ച നിലയിൽ
Author: sreejithakvijayan
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് മേലുള്ള അമേരിക്കയുടെ താരിഫ് അയർലന്റിലെ ബജറ്റിനെ പ്രതികൂലമായി ബാധിക്കുമെന്ന സൂചന നൽകി സർക്കാർ. നിയന്ത്രിത ബജറ്റാകും ഇക്കുറി സർക്കാർ ജനങ്ങൾക്ക് മുൻപിൽ വയ്ക്കുകയെന്നാണ് സൂചന. ഓഗസ്റ്റ് 1 മുതൽ യൂറോപ്യൻ യൂണിയന് മേൽ 30 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കയുടെ താരിഫ് അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും എന്ന് സാമ്പത്തിക വിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ നേതാക്കൾക്ക് വലിയ ആശങ്കയും ഉണ്ട്. അതുകൊണ്ട് തന്നെ ഇക്കുറി ജനപ്രിയ ബജറ്റ് ആയിരിക്കില്ല ഉണ്ടായിരിക്കുക. ഒറ്റത്തവണ പേയ്‌മെന്റുകളടക്കമുള്ള ബജറ്റ് നടപടികൾ ഒഴിവാക്കുമെന്ന് നേരത്തെ തന്നെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിയന്ത്രിത ബജറ്റ് ആകും ഇക്കുറിയെന്ന് മന്ത്രി നീൽ റിച്ച്മണ്ടും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പൂർണ്ണ ബോദ്ധ്യത്തോടെയാകും ബജറ്റ് തയ്യാറാക്കുകയെന്ന് ഗതാഗതമന്ത്രി ദാര ഒ ബ്രയനും ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
ഡബ്ലിൻ: അയർലന്റിലെ മെട്രോ ലിങ്ക് റെയിൽ പദ്ധതിയിൽ ഉടൻ തീരുമാനമെടുക്കും. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഈ ആഴ്ച തന്നെ അധികൃതർ അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ. പദ്ധതിയ്ക്ക് അനുമതി ലഭിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഡബ്ലിൻ വിമാനത്താവളം, നഗര കേന്ദ്രം എന്നിവയുൾപ്പെടെ 16 സ്റ്റോപ്പുകളുള്ള മെട്രോ ലിങ്ക് പദ്ധതിയാണ് അണിയറയിലുള്ളത്. സ്വോർഡ്‌സിൽ നിന്ന് ചാർലെമോണ്ട് വരെയുളള 18.8 കിലോമീറ്റർ പാതയുടെ നിർമ്മാണത്തിനായി 9 ബില്യൺ യൂറോയാണ് ചിലവ്. പദ്ധതി 2035 ആകുമ്പോഴേയ്ക്കും പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഡബ്ലിൻ: ചൂടുള്ള കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ ബീച്ചുകളിലേക്ക് കൂട്ടത്തോടെയെത്തി സഞ്ചാരികൾ. ഡബ്ലിനിലെ ബീച്ചുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആളുകൾ കൂട്ടത്തോടെ എത്തിയതോടെ വലിയ ഗതാഗതക്കുരുക്കും ബീച്ചിലേക്കുള്ള റോഡുകളിൽ അനുഭവപ്പെട്ടു. വ്യാഴാഴ്ച മുതൽ രാജ്യത്തെ താപനിലയിൽ വലിയ വർദ്ധനവ് ആയിരുന്നു ഉണ്ടായിരുന്നത്. മഴ മാറിയതോടെ ബീച്ചുകളിൽ സമയം ചിലവിടാൻ ആളുകൾ കൂട്ടത്തോടെയെത്തി. ബറോ, ഡൊണബേറ്റ് ബീച്ചുകൾ ഉൾപ്പെടെ എല്ലായിടത്തും നീന്തൽ മേഖലകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതേസമയം തിരക്ക് വർദ്ധിച്ചത് ബീച്ചുകളിൽ മാലിന്യം നിറയാനും കാരണമായി. ഇതിന് പുറമേ ചില സംഘർഷങ്ങളും ബീച്ചുകളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ഡിങ്കിബോട്ടിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാക്കളെ രക്ഷിച്ചു. പൊള്ളൻ തീരത്ത് ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ബീച്ചിൽ ഡിങ്കി ബോട്ടിൽ യാത്ര ചെയ്യുകയായിരുന്നു യാവാക്കൾ. ഇതിനിടെ ശക്തമായ കാറ്റ് അനുഭവപ്പെട്ടതോടെ ഇവർ ബോട്ട് നിയന്ത്രണം വിട്ട് ദൂരേയ്ക്ക് ഒഴുകി പോകുകയായിരുന്നു. സംഭവം കണ്ട മറ്റ് വിനോദസഞ്ചാരികൾ ഉടനെ തന്നെ കോസ്റ്റ്ഗാർഡിനെ വിളിച്ചു. ഇവരെത്തി യുവാക്കളെ രക്ഷിക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആയിരുന്നു യുവാക്കളെ കരയിൽ എത്തിച്ചത്.
കോർക്ക്: കൗണ്ടി കോർക്കിലെ പാർക്കുകളിൽ ഇന്ന് മുതൽ സൗജന്യമായി സൺസ്‌ക്രീൻ വിതരണം ചെയ്യും. നാല് പാർക്കുകളിൽ എത്തുന്നവർക്കാണ് സൗജന്യമായി സൺസ്‌ക്രീൻ ലഭിക്കുക. കോർക്ക് കൗണ്ടി കൗൺസിലാണ് പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അയർലന്റിൽ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി അടുത്തിടെ ക്യാൻസർ സൊസൈറ്റി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ത്വക്കിലെ ക്യാൻസർ തടയുക ലക്ഷ്യമിട്ടാണ് കൗൺസിൽ സൗജന്യമായി സൺസ്‌ക്രീൻ വിതരണം ചെയ്യുന്നത്. സൺസ്‌ക്രീനുകളുടെ വില താങ്ങാൻ കഴിയാത്തതിനാൽ ആളുകൾ ഇതിന്റെ ഉപയോഗം വേണ്ടെന്ന് വയ്ക്കുകയാണെന്നാണ് ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നത്. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ സൺസ്‌ക്രീനുകൾ ഉപയോഗിക്കാതിരിക്കുന്നത് ക്യാൻസർ സാദ്ധ്യത വർദ്ധിപ്പിക്കും.
ഡബ്ലിൻ: അയർലന്റിൽ പബ്ബുകൾ വ്യാപകമായി അടച്ച് പൂട്ടുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് 2100 ലധികം പബ്ബുകളാണ് അടച്ച് പൂട്ടിയത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 20 വർഷത്തിനിടെ പ്രതിവർഷം ശരാശരി 112 പബ്ബുകൾ അടച്ച്പൂട്ടിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡ്രിങ്ക്‌സ് ഇൻഡസ്ട്രി ഗ്രൂപ്പ് ഓഫ് അയർലന്റ് നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. 2005 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ അയർലന്റിൽ 2199 പബ്ബുകളാണ് അടച്ച് പൂട്ടിയത്. ഇതിന് പുറമേ പബ്ബുകൾക്ക് ലൈസൻസ് നൽകുന്ന കാര്യത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. ലൈസൻസ് നൽകുന്നതിൽ 25 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ പബ്ബുകൾ അടച്ചുപൂട്ടിയത്. 37.2 ശതമാനം. ഓഫ്‌ലേ, കോർക്ക് എന്നീ നഗരങ്ങളാണ് പിന്നീട് വരുന്നത്.
ഡബ്ലിൻ: ഇടിമിന്നൽ സാദ്ധ്യതയെ തുടർന്ന് അതീവ ജാഗ്രതയിൽ അയർലന്റ്. വിവിധ കൗണ്ടികളിൽ പ്രഖ്യാപിച്ച യെല്ലോ വാണിംഗ് അവസാനിച്ചു. അതേസമയം കൊണാച്ചിലെ യെല്ലോ വാണിംഗ് ഇന്ന് രാവിലെ ആറ് മണിയോട് കൂടി അവസാനിക്കും. മൂന്ന് കൗണ്ടികളിൽ ആയിരുന്നു ശക്തമായ ഇടിമിന്നലിന്റെയും മഴയുടെയും പശ്ചാത്തലത്തിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചത്. ഇതിന് പുറമേ കൊണാച്ചിന്റെ ചില ഭാഗങ്ങളിലും പ്രത്യേകം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ ഉച്ച മുതൽ രാത്രി 10 മണിവരെയായിരുന്നു ഇവിടെ മുന്നറിയിപ്പ് ഉണ്ടായിരുന്നത്.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നട്ട്‌സ് കോർണറിലെ ബാലിഹിൽ റോഡിലായിരുന്നു സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. ഇരു യുവാക്കളും സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ പോലീസ് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ റോഡ് അടച്ചിട്ടു. പരിക്കേറ്റയാൾ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
ടൈറോൺ: ഗതാഗതക്കുരുക്കിനെ തുടർന്ന് കോ ടൈറോണിലെ ഒരു പ്രധാന റോഡ് അടച്ചിട്ടു. മൊയ്ഗാഷെലിലെ മെയിൻ റോഡാണ് അടച്ചിട്ടത്. വാഹനയാത്രികർ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു. രാവിലെ റോഡിൽ വാഹനാപകടം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ വഴിയ്ക്ക് പകരം മറ്റ് വഴികൾ യാത്രയ്ക്കായി തിരഞ്ഞെടുക്കണമെന്നാണ് പോലീസ് നിർദ്ദേശം.
ലിമെറിക്: ലിമെറിക്കിൽ 71 കാരന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയുടെ മാനസിക നില പരിശോധിക്കാൻ ഉത്തരവിട്ട് കോടതി. 43 കാരനായ ഫിലിപ്പ് ആംബ്രോസാണ് കേസിലെ പ്രതി. 71 കാരനായ മൈക്കൽ ഹയീസിനെയാണ് ആംബ്രോസ് കൊലപ്പെടുത്തിയത്. ശനിയാഴ്ച ആംബ്രോസിനെ ലിമെറിക്ക് ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ വേളയിലാണ് കോടതി മാനസിക നില പരിശോധിക്കാൻ ഉത്തരവിട്ടത്. കോടതി ഇയാൾക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. ഈ വേളയിൽ പ്രതി ഒന്നും കോടതിയോട് പ്രതികരിച്ചിരുന്നില്ല. സ്വഭാവത്തിലും അസ്വാഭാവികത പ്രകടമായതോടെ കോടതി മാനസിക നില പരിശോധിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
