ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ ദിവസം പണി കഴിപ്പിച്ചത് 9000 സോഷ്യൽ ഹോമുകൾ. പ്രതിപക്ഷത്തിന്റെ വിമർശനത്തെ തുടർന്ന് ഭവനമന്ത്രി ജെയിംസ് ബ്രൗണാണ് സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. 2025 ൽ 9089 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഭവനലക്ഷ്യം കൈവരിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നുവെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം. എന്നാൽ 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 16 ശതമാനം വീടുകൾ അധികമായി പൂർത്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞു. 1256 സോഷ്യൽ ഹോമുകളുടെ നിർമ്മാണം ആണ് ഇക്കുറി അധികമായി പൂർത്തിയാക്കിയത്.
Discussion about this post

