ഡബ്ലിൻ: അയർലൻഡിൽ ഇന്ധനവില കുതിച്ചുയരുന്നതിനിടെ എനർജി റിലീഫ് പ്രതീക്ഷിച്ചവർക്ക് തിരിച്ചടി. ഹ്രസ്വകാല എനർജി റിലീഫ് സർക്കാർ നൽകില്ല. നിലവിലെ സാഹചര്യത്തിൽ ഇത് ഉചിതമല്ലെന്നാണ് പൊതുചിലവ് മന്ത്രി ജാക്ക് ചേംബേഴ്സ് വ്യക്തമാക്കുന്നത്.
നിലവിൽ രാജ്യത്ത് ഇന്ധന വിലയിൽ വലിയ വർധനവ് ഉണ്ട്. ഇത് ന്യായമാണെന്നാണ് ചേംബേഴ് പറയുന്നത്. ഹോം ഹീറ്റിംഗ് ഓയിലിന്റെ ഉൾപ്പെടെ വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ എണ്ണ വിലയിലെ വർധനവ് വിതരണത്തിൽ കുറവ് ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post

