ഡബ്ലിൻ: ഡബ്ലിൻ ഹോളി ട്രിനിറ്റി സിഎസ്ഐ കോൺഗ്രിഗേഷനിൽ വച്ച് നടത്തപ്പെട്ട സ്ഥിരീകരണ ശുശ്രൂഷയിൽ 19 കുട്ടികൾ സ്ഥിരീകരിക്കപ്പെട്ട് സഭയുടെ പൂർണ അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു പരിപാടി. സ്ഥിരീകരണ ശുശ്രൂഷകൾക്ക് സിഎസ്ഐ മധ്യകേരള മഹായിടവക അധ്യക്ഷൻ റൈറ്റ് റവ. ഡോ മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് നേതൃത്വം നൽകി.
സഭയുടെ ക്രിസ്റ്റൽ ജൂബിലി സമാപന യോഗവും നടന്നു. ഇതിൽ ബിഷപ്പിനോടൊപ്പം ചർച്ച് ഓഫ് അയർലൻഡ് ആർച്ച് ബിഷപ്പ്, മോസ്റ്റ് റവ. ഡോ മൈക്കൽ ജാക്സണും പങ്കെടുത്തിരുന്നു.
Discussion about this post

