Author: sreejithakvijayan

ഡബ്ലിൻ: ഡബ്ലിനിൽ ഡാർട്ട് സർവീസ് സേവനങ്ങൾ പുന:സ്ഥാപിച്ചു. ഐറിഷ് റെയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാങ്കേതിക തകരാറിനെ തുടർന്ന് കനോലിയ്ക്കും ഡൺ ലാവൊഹെയറിനും ഇടയിലാണ് ട്രെയിൻ സേവനങ്ങൾ തടസ്സപ്പെട്ടത്. സോഷ്യൽ മീഡിയ വഴിയാണ് റെയിൽ ഐറാൻ ഇക്കാര്യം വ്യക്തമാക്കിയത്. കനോയിൽ നിന്നും ഡൺ ലാവൊഹെയറിലേക്കുള്ള റൂട്ടിൽ സാരമായ സാങ്കേതിക തകരാർ അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സർവ്വീസുകൾ തടസ്സപ്പെട്ടത്. ഇന്നലെ മുതൽ ഇന്ന് രാവിലെ വരെ ഈ നില തുടർന്നിരുന്നു.

Read More

ഡബ്ലിൻ: പ്രകൃതി വിരുദ്ധ പീഡനക്കേസിൽ മുൻ ക്രിസ്ത്യൻ ബ്രദറും അധ്യാപകനുമായ പ്രതിയ്ക്ക് തടവ് ശിക്ഷ. ഡബ്ലിൻ സ്വദേശിയായ ലിയാം മഗ്രാത്തിനെ ആണ് കോടതി ശിക്ഷിച്ചത്. അഞ്ച് വർഷത്തേയ്ക്കാണ് തടവ് ശിക്ഷ. ലിമെറിക്ക് സർക്യൂട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 40 വർഷങ്ങൾക്ക് മുൻപ് രണ്ട് ആൺകുട്ടികളെ ആയിരുന്നു ഇയാൾ പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് ഇവർ പരാതി നൽകുകയായിരുന്നു. 11 കുറ്റങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ താൻ നിരപരാധി ആണെന്നായിരുന്നു മഗ്രാത്തിന്റെ വാദം. 11 കുറ്റങ്ങളിൽ ഏഴ് കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്.

Read More

ഡബ്ലിൻ: മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ അയർലൻഡിലെത്തുന്നു. കേരള ഹൗസ് കാർണിവലിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഐറിഷ് മലയാളി ക്ലബ്ബ് സംഘടിപ്പിക്കുന്ന മെഗാ കാർണിവൽ ജൂൺ 20 ന് ആണ് നടക്കുക. നിരവധി പരിപാടികൾ കാർണിവലിന്റെ ഭാഗമായി നടക്കും. കുട്ടികളുടെയും മുതിർന്നവരുടെ കലാപരിപാടികൾ, വിദോന പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കേരളത്തിന്റെ തനതായ രുചി വിഭവങ്ങൾ പകരുന്നതിനായി ഫുഡ് സ്റ്റാളുകളും ഒരുക്കും.

Read More

ഡബ്ലിൻ: ഗൾഫ് മേഖലകളിലുള്ള കാൽ ലക്ഷത്തോളം ഐറിഷ് പൗരന്മാർ എംബസിയിൽ രജിസ്റ്റർ ചെയ്തതായി വിദേശകാര്യമന്ത്രി ഹെലൻ മക്കെന്റി. ഡെയ്‌ലിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു മക്കെന്റി ഇക്കാര്യം വ്യക്തമാക്കിയത്. 24,400 ഐറിഷ് പൗരന്മാരാണ് എംബസിയിൽ രജിസ്റ്റർ ചെയ്തതെന്നും വരും ദിവസങ്ങളിൽ എണ്ണം വർധിക്കുമെന്നും മക്കെന്റി പറഞ്ഞു. ദുബായിലുള്ള 80 ശതമാനം ആളുകളും ഡബ്ലിനിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ സർവ്വീസ് നടത്തിയ വിമാനത്തിൽ ഉണ്ടെന്നാണ് സൂചന.  ഐറിഷ് പൗരന്മാരെ ഒഴിപ്പിക്കാനായി സർക്കാർ ഏർപ്പെടുത്തിയ ചാർട്ടർ വിമാനം ഇന്ന് ഒമാനിലേക്ക് തിരിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദുബായിൽ നിന്നുള്ള 500 ഓളം പേർ അയർലൻഡിൽ തിരികെയെത്തിയിട്ടുണ്ട്.

Read More

ലിമെറിക്ക്: ലിമെറിക്ക് ബൈബിൾ കൺവെൻഷൻ ഓഗസ്റ്റിൽ. ഓഗസ്റ്റ് 14,15,16 തിയതികളിലാണ് പരിപാടി നടക്കുക. കൺവെൻഷനിലേക്ക് എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു. രാവിലെ 9 മണിയ്ക്കാണ് പരിപാടിയ്ക്ക് തുടക്കമാകുക. വൈകീട്ട് അഞ്ച് മണിവരെ തുടരും. ലിമെറിക്ക് പാട്രിക്‌സ്വെൽ റേസ് കോഴ്‌സ് ഓഡിറ്റോറിയമാണ് വേദി. ടീം ഷെകൈയ്‌നയാണ് കൺവെൻഷന് നേതൃത്വം നൽകുന്നത്. കുട്ടികൾക്കായി പ്രത്യേകം ധ്യാനങ്ങൾ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ലഘുഭക്ഷണം ഉണ്ട്. രാവിലത്തെ ഭക്ഷണവും രാത്രിയിലെ ഭക്ഷണവും ഓർഡർ നൽകി കഴിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

Read More

ഡബ്ലിൻ: ഡബ്ലിനിൽ ഡാർട്ട് സർവ്വീസ് സേവനങ്ങൾ തടസ്സപ്പെട്ടു. അറ്റകുറ്റപ്പണി നടക്കുന്ന പശ്ചാത്തലത്തിലാണ് സേവനങ്ങൾ തടസ്സപ്പെട്ടത്. അറ്റകുറ്റപ്പണികൾ ഇന്നും തുടരുമെന്നും അതിനാൽ ഇന്നും തടസ്സങ്ങൾ ഉണ്ടാകുമെന്നും റെയിൽ ഐറാൻ വ്യക്തമാക്കി. ഗ്രാൻഡ് കനാൽ ഡോക്ക് ലൈനിലാണ് തടസ്സം നേരിടുന്നത്. ഇതേ തുടർന്ന് കനോലിയ്ക്കും ഡൺ ലാവൊഹെയറിനും ഇടയിലെ ട്രെയിനുകളാണ് തടസ്സപ്പെട്ടത്. പിയേഴ്‌സിനും ഡൺ ലാവൊഹെയറിനും ഇടയിലുള്ള ട്രെയിൻ സേവനങ്ങളും തടസ്സപ്പെട്ടു.

Read More

കോർക്ക്: കാന്റർക്ക് ആസ്ഥാനമായുള്ള പ്ലാന്റിന്റെ ഉത്പാദനം നിർത്തിവച്ച് നോർത്ത് കോർക്ക് ക്രീമറീസ്. ഇതോടെ നൂറിലധികം പേരുടെ തൊഴിൽ അനിശ്ചിതത്വത്തിലായി. മാലിന്യനിർമ്മാർജ്ജനം സംബന്ധിച്ച നിയമ പ്രശ്‌നമാണ് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ കാരണമായത്. മലിനജലം പുറന്തള്ളുന്നതിനുള്ള ലൈസൻസ് മൂന്ന് മാസത്തിനിടെ രണ്ടാം തവണയും പരിസ്ഥിതി സംരക്ഷണ ഏജൻസി റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവച്ചത്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് കമ്പനി മാനേജ്‌മെന്റിന്റെ വെളിപ്പെടുത്തൽ. പ്ലാന്റിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്ന പശ്ചാത്തലത്തിൽ പിരിച്ചുവിടുമെന്നാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന അറിയിപ്പ്.

Read More

ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ ഒരു മരണം. 80 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. വ്യാഴാഴ്ച കാപ്പോക്‌സ്ഗ്രീൻ ആയിരുന്നു അപകടം ഉണ്ടായത്. കാർ അപകടത്തിൽപ്പെട്ടാണ് 80 കാരന് ജീവൻ നഷ്ടമായത്. സാരമായി പരിക്കേറ്റ 80 കാരനെ അവർ ലേഡി ഓഫ് ലൂർദ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ മരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Read More

ഡബ്ലിൻ: ദുബായിൽ നിന്നുളള രണ്ടാമത്തെ എമിറേറ്റ്‌സ് വിമാനം ഡബ്ലിനിൽ എത്തി. ഇന്നലെ രാത്രിയാണ് ദുബായിൽ കുടുങ്ങിയവരുമായുള്ള വിമാനം ഡബ്ലിനിൽ എത്തിയത്. യുഎഇയിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരും അവധിക്കാലം ആസ്വദിക്കാൻ പോയവും ഇതിൽ ഉൾപ്പെടുന്നു. ഐറിഷ് പൗരന്മാർ അല്ലാത്തവരും ഇതിൽ ഉണ്ടെന്നാണ് വിവരം. 300 ലധികം പേരുമായിട്ടാണ് വിമാനം എത്തിയത്. ഗൾഫ് മേഖലകളിൽ നിന്നും കൂടുതൽ പേരെ ഇന്നും തുടർന്നുള്ള ദിവസങ്ങളിലും തിരികെ എത്തിക്കും. ഒമാനിൽ നിന്നുള്ള വിമാനം ഇന്ന് ഡബ്ലിനിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 280 യാത്രികരാണ് ഇതിൽ ഉണ്ടായിരിക്കുക.

Read More

കിൽഡെയർ: കിൽഡെയറിലെ സെൽബ്രിഡ്ജിലുള്ള സെന്റ് പാട്രിക്‌സ് നാഷണൽ സ്‌കൂൾ വീണ്ടും തുറക്കും. സ്‌കൂൾ കെട്ടിടം സുരക്ഷിതമാണെന്ന് വിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചതോടെയാണ് സ്‌കൂൾ വീണ്ടും തുറക്കാൻ വഴിയൊരുങ്ങിയത്. തിങ്കളാഴ്ച മുതൽ സ്‌കൂൾ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി സ്‌കൂൾ അടച്ചുപൂട്ടാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിൽ രക്ഷിതാക്കളുടെ യോഗം ചേർന്നിരുന്നു. ഈ വേളയിൽ ബോർഡ് ചെയർമാനാണ് ഈ വാർത്ത പങ്കുവച്ചത്. നിലവിൽ സ്‌കൂളിന്റെ മേൽക്കൂരയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈസ്റ്റർ, മിഡ്‌ടേം അവധിക്കാലത്ത് ഉൾപ്പെടെ ഇത് തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

Read More