ഡബ്ലിൻ: പ്രിയപ്പെട്ടവരുമായി ഒന്നിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് ദുബായിൽ നിന്നും ഡബ്ലിനിൽ എത്തിയവർ. തിരികെ നാട്ടിലേക്ക് എത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് യാത്രികർ അഭിപ്രായപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് എമിറേറ്റ്സ് വിമാനം യാത്രികരുമായി ഡബ്ലിനിൽ എത്തിയത്. 384 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
നാട്ടിലേക്ക് തിരികെ മടങ്ങാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ന്യൂകാസിൽ സ്വദേശിയായ നോറിട്ട ഗിയറി പറഞ്ഞു. സിനിമപോലെയായിരുന്നു ഇതുവരെയുള്ള സംഭവ വികാസങ്ങൾ തോന്നിയതെന്നു അവർ പറഞ്ഞു.
Discussion about this post

