ടൈറോൺ: ഒമാഗിൽ പക്ഷിപ്പനി ബാധ സംശയിക്കുന്ന പശ്ചാത്തലത്തിൽ രോഗ നിയന്ത്രണ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രദേശത്തെ ഫാമുകളിലുള്ള പക്ഷികളെ കൊന്നൊടുക്കും. താത്കാലികമായി നിയന്ത്രണങ്ങളും പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് പ്രദേശത്തെ കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി ബാധ സംശയിക്കുന്നതായുള്ള വിവരം പുറത്തുവന്നത്. തൊട്ട് പിന്നാലെ തന്നെ ഇവിടുത്തെ മുഴുവൻ കോഴികളെയും കൊന്നൊടുക്കിയിട്ടുണ്ട്. നിലവിൽ ഫാമിന് ചുറ്റുമുള്ള പ്രദേശത്ത് അതീവ ജാഗ്രത പുലർത്തുകയാണ്.
Discussion about this post

