കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. യുവാവിന്റെ മൃതദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മാർച്ച് 2 ന് ആയിരുന്നു അപകടം ഉണ്ടായത്. നടന്ന് പോകുകയായിരുന്ന 30 കാരനെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
Discussion about this post

