ഡബ്ലിൻ: അയർലൻഡിൽ മഴ ശക്തമാകുന്നു. ഇതേ തുടർന്ന് ഇന്ന് ഡബ്ലിൻ ഉൾപ്പെടെയുള്ള കൗണ്ടികളിൽ മെറ്റ് ഐറാൻ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. കാർലോ, കിൽക്കെന്നി, വെക്സ്ഫോർഡ്, വിക്ലോ, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലും യെല്ലോ വാണിംഗ് ആണ്.
ഉച്ചയ്ക്ക് 12 മണി മുതൽ കൗണ്ടികളിൽ യെല്ലോ വാണിംഗ് നിലവിൽവന്നു. വൈകീട്ട് ആറ് മണിവരെയാണ് വാണിംഗ് തുടരുക. ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉൾപ്പെടെ ഉണ്ടാകാം. യാത്രയ്ക്കും തടസ്സം നേരിടാം.
Discussion about this post

